ഏറ്റുകുടുക്ക എ യു പി വിദ്യാലയത്തിലെ പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം,വാർഷികാഘോഷം
ഏറ്റുകുടുക്ക എയുപി വിദ്യാലയത്തിലെ പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം 30-03-2018ന് എം.പി ശ്രീപി കരുണാകരൻ അവറുകൾ നിർവഹിച്ചു.
ചടങ്ങിൽ എം എൽ എ ശ്രീ സി കൃഷ്ണൻ അവറുകൾ അധ്യക്ഷത വഹിച്ചു .
![]() |
കെട്ടിടത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം എം.പി ശ്രീ പി കരുണാകരൻ നിർവഹിക്കുന്നു |


വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ സത്യപാലൻ അവറുകൾ നിർവഹിച്ചു.പയ്യന്നൂർ ഉപജില്ലാ ഓഫീസർ ശ്രീ രവീന്ദ്രൻ കാവിലെ വളപ്പിൽ കുട്ടികളുടെ മാസിക പ്രകാശനം ചെയ്തു.
അധ്യാപകരായ ശ്രീ.രവീന്ദ്രൻ മാസ്റ്റർ, ശ്രീമതി ഗോമതി ടീച്ചർ, ശ്രീമതി സ്വപ്ന ടീച്ചർ, ശ്രീമതി പ്രീത ടീച്ചർ, ബിൽഡിങ് കോൺട്രാക്ടർ ശ്രീ.ബെന്നി ജോസഫ്, ഗിന്നസ് വേൾഡ് ജേതാവ് ശ്രീ ഡേവിഡ്, സംസ്ഥാന ശാസ്ത്ര മേളയിൽ A ഗ്രേഡും ഒന്നാം സ്ഥാനവും നേടി വിജയിച്ച വിദ്യാർത്ഥികളായ അളകനന്ദ.കെ, അനഘ.കെ.വി, സംസ്കൃതം സ്കോളർഷിപ്പ് നേടിയ ഗൗരിക.പി, ശില്പ.കെ.പി, സ്നേഹ.പി.വി, ഹൃദ്യ. കെ, അമന്യ സന്തോഷ് എന്നിവരെ അനുമോദിച്ചു.
ശ്രീ.ബാലചന്ദ്രൻ കോട്ടൂർ പ്രഭാഷണം നടത്തി തുടർന്ന് വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച നൃത്ത നിശ അരങ്ങേറി..
Comments
Post a Comment