Posts

എൽ.ഇ .ഡി ബൾബ് നിർമ്മാണ പരിശീലനം

Image
ഏറ്റുകുടുക്ക എ യു പി സ്കൂളിൽ എൽ.ഇ.ഡി നിർമ്മാണ പരിശീലനത്തിൽ പങ്കെടുത്ത സീഡ് കുട്ടികളും മദർ പി.ടി.എ അംഗങ്ങളും ഏറ്റു കുടുക്ക എ യു പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം നടന്നു.മദർ പി.ടി.എ അംഗങ്ങൾക്കും സീഡ് കുട്ടികൾക്കുമാണ് പരിശീലനം നൽകിയത്. വരും ദിവസങ്ങളിൽ കൂടുതൽ എൽ.ഇ.ഡി ബൾബുകൾ നിർമ്മിച്ച് പ്രദേശത്തെ വീടുകളിൽ വിതരണം ചെയ്യും.മലബാർ ട്രൈനിംങ് ഇൻ‌സ്റ്റിറ്റ്യൂട്ട് കണ്ണൂരിലെ ശിഖിൻ.എം, വിജിന.സി എന്നിവരാണ് പരിശീലകർ. ഊർജ്ജത്തിന്റെ കരുതലോടെയുള്ള ഉപയോഗം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിവിലേക്ക് സമൂഹത്തെ എത്തിക്കുക എന്നതാണ് സീഡ് കുട്ടികളുടെ ലക്ഷ്യം. പരിപാടിക്ക് പ്രധാനാധ്യാപിക പി.യശോദ, പി.ടി.എ പ്രസിഡണ്ട് എ.സുകുമാരൻ, സീഡ് കോർഡിനേറ്റർ കെ.രവീന്ദ്രൻ, മദർ പി.ടി.എ പ്രസിഡണ്ട് ഷൈമ.കെ.വി, അധ്യാപകരായ എം പ്രസാദ്, എസ്.പി.ഹരികൃഷ്ണൻ, പി.ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.

നാട്ടറിവ് ദിനത്തിൽ നാടിന്റെ പൊരുൾതേടി സീഡ് കുട്ടികൾ

Image
ആലപ്പടമ്പ് വടക്കെക്കരയിലെ ഊരുമൂപ്പൻ രാമൻ അന്തിത്തിരിയനുമായി ഏറ്റുകുടക്ക എ യു പി സ്കൂളിലെ സീഡ് കുട്ടികൾ  സംവദിക്കുന്നു ഏറ്റു കുടുക്ക: നാട്ടറിവ് ദിനത്തിൽ നാടിന്റെ പൊരുൾതേടി ആലപ്പടമ്പ് വടക്കെ കരയിലെ ഊരുമൂപ്പൻ രാമൻ അന്തിത്തിരിയന്റെ വീട്ടിലെത്തി ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സീഡ് കുട്ടികൾ സംവദിച്ചു.ചെടികളുടെയും മരങ്ങളുടെയും പക്ഷികളുടേയും മൃഗങ്ങളുടേയും പേരിൽ അറിയപ്പെടുന്ന പ്രദേശങ്ങളും അവയുടെ സവിശേഷതകളും കുട്ടികളുമായി അദ്ദേഹം പങ്കുവച്ചു. വരും നാളുകളിൽ വിവിധ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന പ്രായം ചെന്ന വ്യക്തികളുമായി കുട്ടികൾ അഭിമുഖം നടത്തും. സീഡ് കോർഡിനേറ്റർ കെ. രവീന്ദ്രൻ, കൺവീനർ ഹൃദ്യ. കെ, അധ്യാപകരായ എം പ്രസാദ്, പി.ഗംഗാധരൻ, എസ്.പി ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നല്കി.

ഏറ്റു കുടുക്ക എ യു പി സ്കൂളിലെ കുട്ടികൾ പഠനോപകരണങ്ങൾ നൽകി

Image
ദുരിതാശ്വാസ ക്യാമ്പിലേക്ക് പഠനോപരണങ്ങളുമായി ഏറ്റുകുടുക്ക എ യു പി സ്കൂളിലെ കുട്ടികൾ പ്രളയ ദുരിതത്തിൽ കഴിയുന്ന കുട്ടികൾക്ക് ഏറ്റുകുടുക്ക എ യു പി സ്കൂളിലെ കുട്ടികൾ സമ്മാനിച്ച പഠനോപകരണങ്ങൾ സമഗ്ര ശിക്ഷാ കേരളയുടെ പയ്യന്നൂർ കേന്ദ്രത്തിൽ ഏല്പിച്ചു. ബേഗ്, പേന, പെൻസിൽ, നോട്ട് പുസ്തകങ്ങൾ, റബ്ബർ, പൗച്ച്, സ്കെയിൽ, കുട, ഇൻട്രുമെന്റ് ബോക്സ് എന്നിവയടങ്ങുന്ന കിറ്റാണ് നൽകിയത്

കർഷക ദിനത്തിൽ ആദ്യ കാലകർഷകനെ ആദരിച്ചു

Image
ഏറ്റുകുടുക്കയിലെ ആദ്യകാല കർഷകൻ കീനേരി നാരായണനെ ഏറ്റു കുടുക്ക എ യു പി സ്കൂളിലെ സീഡ് കുട്ടികൾ    ആദരിച്ചപ്പോൾ ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷക ദിനത്തിൽ പ്രദേശത്തെ ആദ്യ കാല കർഷകൻ കീനേരി നാരായണനെ വീട്ടിലെത്തി കുട്ടികൾ പൊന്നാടയണിയിച്ച് ആദരിച്ചു. സീഡ്കോർഡിനേറ്റർ കെ.രവീന്ദ്രൻ, കൺവീനർ ഹൃദ്യ. കെ, അധ്യാപകനായ എം പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നമ്മടെ സമ്പന്നമായ കാർഷിക സംസ്കൃതിയുടെ മഹത്വവും പെരുമയും അതോടൊപ്പം സുരക്ഷിത ഭക്ഷണത്തിന്റെ പ്രാധാന്യവും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.

മുള സംരക്ഷണത്തിനായി സീഡ് കുട്ടികൾ

Image
ഏറ്റുകുടുക്ക എ യു പി സ്കൂളിൽ മുള തൈ നടീൽ ഉദ്ഘാടനം വെദിര മന വിഷ്ണു നമ്പൂതിരി നിർവ്വഹിക്കുന്നു ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  പരിസര മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ മുളകൾ നട്ടുവളർത്തി സംരക്ഷിക്കാൻ തുടക്കമിട്ടു. മുള തൈയുടെ നടീൽ ഉദ്ഘാടനം പുറച്ചേരി കേശവതീരം ആയുർവേദ ആശുപത്രി ഡയറക്ടർ വെദിരമന വിഷ്ണു നമ്പൂതിരി നിർവ്വഹിച്ചു.സ്കൂൾ മതിലിനോട് ചേർന്ന് 20 മീറ്റർ നീളത്തിൽ മുള വേലി ഉണ്ടാക്കി സംരക്ഷിക്കുവാനാണ് കുട്ടികളുടെ തീരുമാനം. ഇതു വഴി പൊടിപടലങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. പദ്ധതിക്ക് സീഡ് കോർഡിനേറ്റർ കെ. രവീന്ദ്രൻ, കൺവീനർ ഹൃദ്യ.കെ, പ്രധാനാധ്യാപിക പി യശോദ, അധ്യാപകരായ സി.കെ രമേശൻ, എസ്സ്.പി ഹരികൃഷ്ണൻ, എം.പ്രസാദ് എന്നിവർ നേതൃത്വം നൽകി

നാട്ടു രുചിയെ ഓർമ്മിപ്പിച്ചു കൊണ്ട് ഇലയറിവ് മേളയും ചക്ക മഹോത്സവവും

Image
ഏറ്റുകുടുക്ക എ യു പി സ്കൂളിൽ ഇലയിറവ് മേളയും ചക്ക മഹോത്സവവും സീഡ് കൺവീനർ കെ.ഹൃദ്യയ്ക്ക് ചക്കച്ചുള നൽകിക്കൊണ്ട് ജാനകിയമ്മ ഉദ്ഘാടനം ചെയ്യുന്നു. ഏറ്റു കുടുക്ക: പഴയ കാലത്തിന്റെ നാട്ടു രുചിയെ ഓർമ്മിപ്പിച്ചു കൊണ്ട് ഏറ്റു കുടുക്ക എ യു പി സ്കൂളിൽ ചക്ക മഹോത്സവവും ഇലയറിവ് മേളയും നടത്തി.സ്കൂളിലെ സീഡ് ക്ലബ്ബും മദർ പിടിഎ യും പിടിഎ യും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. സീഡ് കൺവീനർ കെ.ഹൃദ്യയ്ക്ക് ചക്കച്ചുളനൽകി കൊണ്ട് എം. ജാനകിയമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുന്നോ റോളം കുട്ടികളാണ് വൈവിധ്യമാർന്ന ഇലക്കറികളും ചക്ക വിഭവങ്ങളും കൂട്ടി സദ്യയുണ്ടത്. പുതിയ കാലത്ത് തീൻമേശയിൽ നിന്നും അപ്രത്യക്ഷമായ ഇലക്കറികളുടേയും ചക്ക വിഭവങ്ങളുടേയും ഗുണവും രുചിയും കുട്ടികൾ അനുഭവിച്ചറിഞ്ഞു. താള്, തവര, ചേനയില ,കുമ്പളയില, പൊന്നാങ്കള്ളി, സാമ്പാർ ചീര, പയറില, മൾബറിയില, കുടങ്ങലില, തഴുതാമയില, കൊടുത്തൂ വ, മുരിങ്ങയില, ചീര, പച്ചച്ചീര, പത്തിലക്കറി തുടങ്ങി 15 ഓളം ഇലക്കറികൾ ചക്ക പ്രഥമൻ, ചക്ക എലിശ്ശേരി, ചക്കക്കുരു തോരൻ, ചക്ക ലഡുവുമാണ് സദ്യയിൽ വിളമ്പിയത്. ചടങ്ങിന് പിടിഎ പ്രസിഡന്റ് സുകുമാരൻ .എ, വൈ പ്രസിഡന്റ് സുമേഷ്. കെ, മദർ പിടിഎ പ

പഠനോത്സവ ഉദ്ഘാടന വേദിയിൽ പി.ടി.എ അംഗത്തിന് ചികിത്സാ സഹായവുമായി പ്രവാസി കൂട്ടായ്മയും, പൂർവ്വ വിദ്യാർത്ഥികളും

Image
പഠനോത്സവ ഉദ്ഘാടന വേദിയിൽ പി.ടി.എ അംഗത്തിന് ചികിത്സാ സഹായവുമായി പ്രവാസി കൂട്ടായ്മയും, പൂർവ്വ വിദ്യാർത്ഥികളും                     ഏറ്റു കുടുക്ക എ യു.പി.സ്കൂൾ പഠനോത്സവം പൊതു വിദ്യാലയങ്ങളുടെ മികവ് വിളിച്ചോതുന്ന വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ദേയമായി, വിദ്യാലയങ്ങൾ മികവിന്റേയും നൻമയുടേയും പ്രഭവകേന്ദ്രങ്ങളാണെന്ന് വിളിച്ചോതുന്ന   ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങളാണ് നടന്നു വന്നത്. ഉൽപ്പന്ന പ്രദർശനം നാടകീകരണം, ചരിത്ര സംഭവങ്ങളുടെ പുനരാവിഷ്കരണം ,ശാസ്ത്ര പരീക്ഷണങ്ങൾ, കാവ്യാ ലാപന സദസ്സ്, പുസ തകാസ്വാദന സദസ്സ്, ഗണിതം വിസ്മയം, ഹിന്ദി, ഉറുദു സംസ്കൃത നാടകീകരണം തുടങ്ങി കുട്ടികളുടെ മികവിർന്ന പ്രവർത്തനങ്ങൾ കൊണ്ട് പഠനോത്സവം ശ്രദ്ധേയമായി പഠനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ടി.പി.നൂറുദ്ധീൻ ഉദ്ഘാടനം ചെയ്തു.വിദ്യാലയത്തിലെ ക്ലാസ് തല പ്രതിമാസ പത്രം ബി.പി.ഒ .പി .വി സുരേന്ദ്രൻ പ്രകാശനം ചെയ്തു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും തയ്യാറാക്കിയ കയ്യെഴുത്ത് മാസികാ പ്രകാശനം സ്കൂൾ സൊസൈറ്റി ചെയർമാൻ പി.ശശിധരൻ പ്രകാശനം ചെയ്തു.ചടങ്ങിൽ അദ്ധ്യാപക രക്ഷാകർതൃ സമിതി അംഗം ശ്രീമതി വാസന്തിക്കുള്ള ചിക