നാട്ടുമാവിൻ തൈകൾനട്ട് നാട്ടുകഥയുടെ സുൽത്താന് പ്രണാമം



ഏറ്റു കുടുക്ക എ യു പി സ്കൂളിൽ സീഡ് ക്ലബ്ബ് മലയാള ഭാഷാ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബഷീർ ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ബഷീർ സ്മൃതി മണ്ഡപത്തിൽ പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീറും അധ്യാപകരും കുട്ടികളും ചേർന്ന് പുഷ്പാച്ചർച്ചന നടത്തി.
ഏറ്റുകുടുക്ക എ യു പി സ്കൂൾ അങ്കണത്തിലെ ബഷീർ സ്മൃതി മണ്ഡപത്തിൽ പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി എം സദാനന്ദനും കുട്ടികളും അധ്യാപകരും ചേർന്ന് പുഷ്പാർച്ചന നടത്തുന്നു

 ബഷീർ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും പുസ്തകാ സ്വാദന കുറിപ്പിന്റെ പ്രകാശനവും പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എം സദാനന്ദൻ നിർവ്വഹിച്ചു. മാടായി ഉപജില്ലാ ബി .പി .ഒ രാജേഷ് കടന്നപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി.പ്രധാനാധ്യാപിക പി. യശോദ അദ്ധ്യക്ഷം വഹിച്ചു. സീഡ് കോഡിനേറ്റർ കെ.രവീന്ദ്രൻ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ എം.രാജൻ പണിക്കർ ,ഏറ്റു കുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി കെ.സുകുമാരൻ മാസ്റ്റർ, ഡയറക്ടർ പി.വി ബാലൻ ,അധ്യാപകരായ എ.ഗോമതി, സി.കെ രമേശൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സീഡ് കൺവീനർ ഋതുനന്ദ.എസ്സ് നന്ദി പറഞ്ഞു. തുടർന്ന് സ്കൂൾ പറമ്പിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 50 നാട്ടുമാവിൻ തൈകൾ നട്ട് നാട്ടുകഥയുടെ സുൽത്താന് പ്രണാമം അർപ്പിച്ചു. 

Comments

Popular posts from this blog

ഏറ്റുകുടുക്ക വിദ്യാലയം വാർഷികാഘോഷവും പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും

ഏറ്റു കുടുക്ക എ യു പി സ്കൂളിൽ വിഷ വിമുക്ത പച്ചക്കറി വിളവെടുപ്പ് നടത്തി