രാമായണ പാരായണ മത്സരം ശ്രദ്ധേയമായി
രാമായണ പാരായണ മത്സരം ശ്രദ്ധേയമായി
ഏറ്റുകുടുക്ക എ യു പി സ്കൂളിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി സംസ്കൃത ഭാഷാ സമിതിയുടെ നേതൃത്വത്തിൽ യു പി ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് രാമായണ പാരായണ മത്സരവും രാമായണം പ്രശ്നോത്തരി യും സംഘടിപ്പിച്ചു.
![]() |
ഏറ്റുകുടുക്ക എ യു പി സ്കൂളിൽ രാമായണ പാരായണ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ അധ്യാപകരോടൊപ്പം |
രാമായണ പാരായണ മത്സരത്തിൽ ഗൗരിക പി ഒന്നാം സ്ഥാനവും ഹൃദ്യ കെ രണ്ടാം സ്ഥാനവും ഐശ്വര്യ രാജ് വി ടി മൂന്നാം സ്ഥാനവും നേടി
രാമായണ പ്രശ്നോത്തരി മത്സരത്തിൽ യു പി വിഭാഗത്തിൽ ഗൗരിക പി, അവർണ്ണിക എൽ പി വിഭാഗത്തിൽ കൃഷ്ണകിരൺ ,അദ്വൈത് രാജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
ചടങ്ങിന് സംസ്കൃത അധ്യാപകൻ എം.പ്രസാദ്, അധ്യാപകരായ കെ. രവീന്ദ്രൻ, സി.കെ രമേശൻ, എൻ ഭരത് കുമാർ, എസ് പി ഹരികൃഷ്ണൻ, പി ഗംഗാധരൻ എന്നിവർ നേതൃത്വം നല്കി
Comments
Post a Comment