ഏറ്റുകുടുക്ക എ യു പി സ്കൂളിന് സംസ്ഥാന തലത്തിൽ വിശിഷ്ട ഹരിത വിദ്യാലയ പുരസ്ക്കാരവും ജില്ലാതലത്തിൽ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരവും നേടുന്നതിൽ മുഖ്യ പങ്ക് വഹിച്ച അധ്യാപകനാണ് സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഏറ്റു കുടുക്ക സ്കൂൾ അധ്യാപകനാണ് കെ.രവീന്ദ്രൻ. കഴിഞ്ഞ വർഷം അധ്യാപകന്റെ നേതൃത്വത്തിൽ സ്കൂൾ പറമ്പിൽ വിളയിച്ചെടുത്ത എട്ടര ക്വിന്റൽ വിഷ രഹിത പച്ചക്കറി കണ്ണൂരിൽ വച്ച് നടന്ന സ്കൂൾ കലോത്സവത്തിലേക്ക് നഞ്ചില്ലാത്ത ഉണ് പദ്ധതി വഴി നൽകിയിരുന്നു .സ്കൂളിൽ പഠിക്കുന്ന നിർദ്ധനരായ രണ്ട് കുട്ടികൾക്ക് സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി വീട് നിർമ്മിച്ച് നൽകുന്നതിന് നാട്ടുകാരുടെ സഹകരണത്തോടെ നേതൃത്വപരമായ പങ്ക് വഹിച്ചു.നിർദ്ധനരായ ആ കുടുബത്തിന് ജീവിക്കാനൊരു ഉപാധി എന്ന നിലയിൽ 10 ലിറ്റർ പാൽ ചുരത്തുന്ന ഒരു കറവ പശുവിനെയും നല്കി.സ്കൂളിൽ എഴുത്തച്ഛൻ പഠന കേന്ദ്രമെന്ന പേരിൽ മികച്ച റഫറൻസ് ലൈബ്രറി ഒരുക്കുന്നതിന് നേതൃത്വം നല്കി. വിദ്യാലയ മുറ്റത്ത് മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രതിമയും പൂങ്കാവനവും ഒരുക്കി.സ്കൂളിൽ മനുഷ്യ മാതൃകയിൽ ഔഷധവിജ്ഞാനം പകരാൻ ഔഷധതോട്ടം ഒരുക്കി. അശരണരെ സഹായിക്കുന്നതിനായി സ്കൂളിൽ അധ്യാപകന്റെ നേതൃത്വത്തിൽ സാന്ത്വനം കാരുണ്യ പദ്ധതി നടപ്പിലാക്കി.

മാതൃഭൂമി സീഡിന്റെ മികച്ച ടീച്ചർ കോർഡിനേറ്റർ പുരസ്ക്കാരം, ജില്ലാ കലക്ടറുടെ മികച്ച അധ്യാപകനുള്ള പുരസ്ക്കാരം, സപര്യ സാംസ്ക്കാരിക സമിതിയുടെ സംസ്ഥാന തല അധ്യാപക കീർത്തി പുരസ്ക്കാരം, റോട്ടറിയുടെ നേഷൻ ബിൽഡർ അവാർഡ്,നന്മ അധ്യാപക പുരസ്ക്കാരം, കേരള സംസ്ഥാന കൃഷിവകുപ്പിന്റെയും സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെയും മികച്ച അധ്യാപകനുള്ള പുരസ്ക്കാരം തുടങ്ങി പല ബഹുമതികളും നേടിയിട്ടുണ്ട്

Comments

Popular posts from this blog

ഏറ്റുകുടുക്ക വിദ്യാലയം വാർഷികാഘോഷവും പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും

ഏറ്റു കുടുക്ക എ യു പി സ്കൂളിൽ വിഷ വിമുക്ത പച്ചക്കറി വിളവെടുപ്പ് നടത്തി