മലയാളത്തിളക്കം ക്ലാസ്സുകൾ ആരംഭിച്ചു
കുട്ടികളിലെ ഭാഷാ പഠനത്തിന്റെ ഗുണനിലവാരം ഉയത്തുന്നതിനു വേണ്ടി സമഗ്ര ശിക്ഷാ അഭിയാൻ ആവിഷ്കരിച്ച മലയാളത്തിളക്കം പദ്ധതി പ്രകാരം 8 ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകൾക്ക് ഏറ്റുകുടുക്ക സ്കൂളിൽ തുടക്കമായി. കുട്ടികൾക്ക് ആകർഷകമായ രീതിയിൽ ഐ സി ടി സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ക്ലാസുകളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.ഒന്നാം ദിവസം സ്കൂളിലെ അധ്യാപകരായ ശ്രീമതി കെ.പ്രസീദ, ശ്രീമതി കെ.ഒ.വി ഗീത, ശ്രീ പ്രസാദ് എം, ശ്രീ രാജേഷ് ഇ.ഐ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നല്കി.
Comments
Post a Comment