പാചക കീർത്തി പുരസ്കാരം നല്കി ആദരിച്ചു
പാചക കീർത്തി പുരസ്കാരം നല്കി ആദരിച്ചു.
ശിശുദിനത്തിൽ ഏറ്റു കുടുക്ക എ യു പി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ പാചക തൊഴിലാളി എ ശ്യാമളയെ പാചക കീർത്തി പുരസ്കാരം നല്കി ആദരിച്ചു.18 വർഷങ്ങളായി സ്കൂളിലെ പാചക തൊഴിലാളിയായി പ്രവർത്തിച്ചു വരുന്നു .ഏറ്റു കുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി കെ. സുകുമാരൻ മാസ്റ്ററിൽ നിന്നും ആദരം ഏറ്റുവാങ്ങി 5000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.പ്രധാനാധ്യാപിക പി യശോദ പൊന്നാട അണിയിച്ചു. പിടിഎ പ്രസിഡന്റ് കെ.പി കമലാക്ഷൻ, സീഡ് കോഡിനേറ്റർ കെ രവീന്ദ്രൻ, കൺവീനർ ഋതുനന്ദ.എസ്സ്,സ്റ്റാഫ് സെക്രട്ടറി എൻ ഭരത് കുമാർ എന്നിവർ സംസാരിച്ചു.
Comments
Post a Comment