പ്രവേശനത്തിന്റെ ഉത്സവം പാടത്തിൽ നിന്ന് പാഠത്തിലേക്ക്
സ്കൂൾ പ്രവേശനോത്സവത്തിന് വ്യത്യസ്തമായ പ്രവർത്തനമൊരുക്കിയാണ് ഏറ്റു കുടുക്ക എ യു പി സ്കൂളിലെ സീഡ് കുട്ടികൾ നവാഗതരെ വരവേറ്റത്.ആദ്യാക്ഷരത്തിന്റെ ഹരിശ്രീ പരിസ്ഥിതി സംരക്ഷണത്തിന്റെയും കാർഷിക വൃത്തിയുടെയും ഹരിശ്രീയാക്കി മാറ്റുകയായിരുന്നു സീഡ് കുട്ടികളുടെ നേതൃത്വത്തിലുള്ള സംഘം. നവാഗതരെ ആദ്യാക്ഷരത്തിന്റെ മാധുര്യം പരിചയപ്പെടുത്തുന്നതിനോടൊപ്പം കാർഷിക വൃത്തിയുടെ മഹത്വം പരിചയപ്പെടുത്തുന്നതിനു കൂടി അവർ ഉപയോഗപ്പെടുത്തി.
സ്കൂൾ പറമ്പിലെ പച്ചക്കറി കൃഷിയിടത്തിലേക്ക് ആഹ്ലാദാരവങ്ങളോടെ നടക്കുമ്പോൾ പുതുമണ്ണിന്റെ ഗന്ധവും പുതിയ കൂട്ടുകാരുടെ കളി ചിരികളും നവാഗതർക്ക് കൂട്ടായി. സ്കൂൾ പറമ്പിലെ പച്ചക്കറി കൃഷി ചെയ്യാനൊരുക്കിയ 40 സെന്റ് സ്ഥലത്ത് അവർ വിത്ത് നട്ടു.
ഏറ്റുകുടുക്ക എ യു പി സ്കൂളിൽ വർഷകാല പച്ചക്കറി കൃഷിക്കായി ഒരുക്കിയ സ്ഥലത്ത് നവാഗതരായ കുട്ടികൾ വിത്ത് നടുന്നു.
കാഴ്ച കാണാനും ഉപദേശം പകരാനും പ്രദേശത്തെ കർഷകർക്കൊപ്പം രക്ഷിതാക്കളും ഉണ്ടായിരുന്നു. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം ബാലകേശവൻ വാർഡ് മെമ്പർ രാജൻ പണിക്കർ, പി.ടി.എ പ്രസിഡന്റ് എം.വി സുനിൽ കുമാർ, പ്രഥമാധ്യാപിക പി.യശോദ, സീഡ് കോർഡിനേറ്റർ കെ.രവീന്ദ്രൻ, മാനേജർ ടി.തമ്പാൻ ഏറ്റുകുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി ഡയറക്ടർമാരായ പി.വി ബാലൻ, ടി.വിജയൻ, കേളോത്ത് നാരായണൻ, മദർ പി.ടി.എ പ്രസിഡന്റ് ശോഭന പി ടി എ കമ്മിറ്റി അംഗങ്ങളായ കെ.പി കമലാക്ഷൻ, ശ്രീനിവാസൻ, സുമേഷ്, സ്റ്റാഫ് സെക്രട്ടറി എൻ
.ഭരത് കുമാർ, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നല്കി
Comments
Post a Comment