പകർച്ചപ്പനിക്കെതിരെ ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സീഡ് ക്ലബ്ബ്
ഏറ്റുകടുക്ക എ യു പി സ്കൂൾ സീഡ് ക്ലബ്ബ് കണ്ണൂർ ജില്ലാ ഹോമിയോപ്പതി വകുപ്പ് കാങ്കോൽ ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത് ,ഏറ്റു കുടുക്ക ആയുഷ് പി.എച്ച്.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പകർച്ചപ്പനിക്കെതിരെ പ്രതിരോധ മരുന്നുവിതരണവും ബോധവത്കരണവും നടന്നു.കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പരിധിയിൽപ്പെടുന്ന മഞ്ചപ്പറമ്പ് ,കുണ്ട്യത്തിട്, ആലപ്പടമ്പനോർത്ത് ,കുണ്ടോൾ, കാനം, കരിയാപ്പ്, ഏറ്റു കുടുക്ക എന്നീ പ്രദേശങ്ങളിൽ ഡങ്കിപ്പനികൾപ്പെടെയുള്ള പകർച്ചപ്പനി പടർന്നു പിടിക്കുകയാണ്. മരണത്തിനു വരെ കാരണമാകുന്ന പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി സ്കൂളിലെ സീഡ് ക്ലബ്ബ് മുന്നിട്ടിരങ്ങിയിരിക്കുകയാണ്
![]() |
പ്രതിരോധ മരുന്നിന്റെ വിതരണോത്ഘാടനം കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.ഉഷ നിർവ്വഹിക്കുന്നു. |

പ്രതിരോധ മരുന്നിന്റെ വിതരണോത്ഘാടനം കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.ഉഷ നിർവ്വഹിച്ചു. ഡോ: സുബി മോൾ കെ.ബി GHD എരമം കുറ്റൂർ ബോധവത്കരണ ക്ലാസ്സ് നടത്തി.പ്രധാനാധ്യാപിക പി.യശോദ, ഡോ: സുശീല. എൻ, വാർഡ് മെമ്പർ എം.രാജൻ പണിക്കർ ,സീഡ് കോഡിനേറ്റർ കെ.രവീന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി എൻ.ഭരത് കുമാർ എന്നിവർ സംസാരിച്ചു.
Comments
Post a Comment