ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സീഡ് കുട്ടികൾ ലോക മരുവത്ക്കരണ വിരുദ്ധ ദിനം ആചരിച്ചു
വരൾച്ചയെയും മരു വത്ക്കരണത്തെയും പ്രതിരോധിക്കുവാനും അതെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഏറ്റു കുടുക്ക എ യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മരുവത്ക്കരണ വിരുദ്ധ ദിനം ആചരിച്ചു.
![]() |
ലോകമരുവത്ക്കരണ വിരുദ്ധ ദിനത്തിൽ ഏറ്റു കുടുക്ക എ യു പി സ്കൂളിലെ സീഡ് കുട്ടികൾ ചെങ്കൽ ഖനനം ചെയത സ്ഥലത്ത് വൃക്ഷത്തെ നടുന്നു. |

സ്കൂളിന് തൊട്ടടുത്ത ചെങ്കൽ ഖനന പ്രദേശത്ത് വൃക്ഷതൈകൾ നട്ടു കൊണ്ടാണ് കുട്ടികൾ പ്രതികരിച്ചത്. ഭൂമിയെ സംരക്ഷിക്കുക,മണ്ണ് പുനസ്ഥാപിക്കുക, സമൂഹത്തെ പങ്കാളികളാക്കുക എന്ന ഈ ദിവസത്തിന്റെ മുദ്രാവാക്യം കുട്ടികൾ ഏറ്റുചൊല്ലിക്കൊണ്ടാണ് വൃക്ഷതൈ നട്ടത്. സീഡ് കോഡിനേറ്റർ കെ.രവീന്ദ്രൻ, കൺവീനർ കുമാരി ഋതുനന്ദ.എസ്സ് ,അധ്യാപകരായ എസ്.പി.ഹരികൃഷ്ണൻ, എം.പ്രസാദ്, ഇ.ഐ രാജേഷ് എന്നിവർ നേതൃത്വം നല്കി
Comments
Post a Comment