ലോക പരിസ്ഥിതി ദിനത്തിൽ സീഡ് ക്ലബിന്റെ ഉദ്ഘാടനം നടന്നു
ഏറ്റുകുടുക്ക എ യു പി സ്കൂളിലെ 2018-19 വർഷത്തെ സീഡ് ക്ലബ്ബിന്റ ഉദ്ഘാടനം പരിസ്ഥിതി ദിനത്തിൽ നടന്നു. സ്കൂളിലെ ആദ്യകാല പഠിതാവും കർഷകനുമായ കീനേരി നാരായണൻ സ്കൂൾ അങ്കണത്തിൽ ലക്ഷമി തരു വൃക്ഷതൈ നട്ടു കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.തുടർന്ന് 50 ഓളം വൃക്ഷ തൈകൾ സ്കൂൾ പരിസരത്തും മറ്റുമായി നട്ടു. ആയതിന്റെ സംരക്ഷണവും ഉറപ്പു വരുത്തി.
![]() |
പരിസ്ഥിതി ദിനത്തിൽ ഏറ്റു കുടുക്ക എ.യു.പി സ്കൂൾ അങ്കണത്തിൽ സ്കൂളിലെ ആദ്യകാല പഠിതാവും കർഷകനുമായ കീനേരി നാരായണൻ ലക്ഷമി തരു വൃക്ഷതൈ നടുന്നു. |
പി.ടി.എ പ്രസിഡന്റ് എം.വി.സുനിൽകുമാർ ,വാർഡ് മെമ്പർ രാജൻ പണിക്കർ, മാനേജർ ടി.തമ്പാൻ, ഏറ്റു കുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി ഡയരക്ടർ ടി.വിജയൻ, പ്രധാനാധ്യാപിക പി.യശേദ, സീഡ് കോഡിനേറ്റർ കെ.രവീന്ദ്രൻ ,സീഡ് കൺവീനർ ഋതുനന്ദ .എസ്സ്, സ്റ്റാഫ് സെക്രട്ടറി എൻ.ഭരത് കുമാർ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.പരിസ്ഥിതി ക്വസ്, കുട്ടികൾ ഉണ്ടാക്കിയ പതിപ്പ് പ്രകാശനം, പരിസ്ഥിതി കവിതാ രചന തുടങ്ങിയവ നടത്തുകയുണ്ടായി
Comments
Post a Comment