നാട്ടു രുചിയെ ഓർമ്മിപ്പിച്ചു കൊണ്ട് ഇലയറിവ് മേളയും ചക്ക മഹോത്സവവും
![]() |
ഏറ്റുകുടുക്ക എ യു പി സ്കൂളിൽ ഇലയിറവ് മേളയും ചക്ക മഹോത്സവവും സീഡ് കൺവീനർ കെ.ഹൃദ്യയ്ക്ക് ചക്കച്ചുള നൽകിക്കൊണ്ട് ജാനകിയമ്മ ഉദ്ഘാടനം ചെയ്യുന്നു. |
ഏറ്റു കുടുക്ക: പഴയ കാലത്തിന്റെ നാട്ടു രുചിയെ ഓർമ്മിപ്പിച്ചു കൊണ്ട് ഏറ്റു കുടുക്ക എ യു പി സ്കൂളിൽ ചക്ക മഹോത്സവവും ഇലയറിവ് മേളയും നടത്തി.സ്കൂളിലെ സീഡ് ക്ലബ്ബും മദർ പിടിഎ യും പിടിഎ യും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. സീഡ് കൺവീനർ കെ.ഹൃദ്യയ്ക്ക് ചക്കച്ചുളനൽകി കൊണ്ട് എം. ജാനകിയമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുന്നോ റോളം കുട്ടികളാണ് വൈവിധ്യമാർന്ന ഇലക്കറികളും ചക്ക വിഭവങ്ങളും കൂട്ടി സദ്യയുണ്ടത്.
പുതിയ കാലത്ത് തീൻമേശയിൽ നിന്നും അപ്രത്യക്ഷമായ ഇലക്കറികളുടേയും ചക്ക വിഭവങ്ങളുടേയും ഗുണവും രുചിയും കുട്ടികൾ അനുഭവിച്ചറിഞ്ഞു. താള്, തവര, ചേനയില ,കുമ്പളയില, പൊന്നാങ്കള്ളി, സാമ്പാർ ചീര, പയറില, മൾബറിയില, കുടങ്ങലില, തഴുതാമയില, കൊടുത്തൂ വ, മുരിങ്ങയില, ചീര, പച്ചച്ചീര, പത്തിലക്കറി തുടങ്ങി 15 ഓളം ഇലക്കറികൾ ചക്ക പ്രഥമൻ, ചക്ക എലിശ്ശേരി, ചക്കക്കുരു തോരൻ, ചക്ക ലഡുവുമാണ് സദ്യയിൽ വിളമ്പിയത്.
ചടങ്ങിന് പിടിഎ പ്രസിഡന്റ് സുകുമാരൻ .എ, വൈ പ്രസിഡന്റ് സുമേഷ്. കെ, മദർ പിടിഎ പ്രസിഡന്റ് ഷൈമ കെ.വി, വൈ പ്രസിഡന്റ് അശ്വതി പ്രകാശ്, പ്രധാനാധ്യാപിക പി.യശോദ, സീഡ് കോഡിനേറ്റർ കെ.രവീന്ദ്രൻ, കൺവീനർ ഹൃദ്യ. കെ എന്നിവർ നേതൃത്വം നല്കി.
Comments
Post a Comment