മുള സംരക്ഷണത്തിനായി സീഡ് കുട്ടികൾ
![]() |
ഏറ്റുകുടുക്ക എ യു പി സ്കൂളിൽ മുള തൈ നടീൽ ഉദ്ഘാടനം വെദിര മന വിഷ്ണു നമ്പൂതിരി നിർവ്വഹിക്കുന്നു |
ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസര മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ മുളകൾ നട്ടുവളർത്തി സംരക്ഷിക്കാൻ തുടക്കമിട്ടു. മുള തൈയുടെ നടീൽ ഉദ്ഘാടനം പുറച്ചേരി കേശവതീരം ആയുർവേദ ആശുപത്രി ഡയറക്ടർ വെദിരമന വിഷ്ണു നമ്പൂതിരി നിർവ്വഹിച്ചു.സ്കൂൾ മതിലിനോട് ചേർന്ന് 20 മീറ്റർ നീളത്തിൽ മുള വേലി ഉണ്ടാക്കി സംരക്ഷിക്കുവാനാണ് കുട്ടികളുടെ തീരുമാനം. ഇതു വഴി പൊടിപടലങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. പദ്ധതിക്ക് സീഡ് കോർഡിനേറ്റർ കെ. രവീന്ദ്രൻ, കൺവീനർ ഹൃദ്യ.കെ, പ്രധാനാധ്യാപിക പി യശോദ, അധ്യാപകരായ സി.കെ രമേശൻ, എസ്സ്.പി ഹരികൃഷ്ണൻ, എം.പ്രസാദ് എന്നിവർ നേതൃത്വം നൽകി
Comments
Post a Comment