എൽ.ഇ .ഡി ബൾബ് നിർമ്മാണ പരിശീലനം
![]() |
ഏറ്റുകുടുക്ക എ യു പി സ്കൂളിൽ എൽ.ഇ.ഡി നിർമ്മാണ പരിശീലനത്തിൽ പങ്കെടുത്ത സീഡ് കുട്ടികളും മദർ പി.ടി.എ അംഗങ്ങളും |
ഏറ്റു കുടുക്ക എ യു പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം നടന്നു.മദർ പി.ടി.എ അംഗങ്ങൾക്കും സീഡ് കുട്ടികൾക്കുമാണ് പരിശീലനം നൽകിയത്. വരും ദിവസങ്ങളിൽ കൂടുതൽ എൽ.ഇ.ഡി ബൾബുകൾ നിർമ്മിച്ച് പ്രദേശത്തെ വീടുകളിൽ വിതരണം ചെയ്യും.മലബാർ ട്രൈനിംങ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂരിലെ ശിഖിൻ.എം, വിജിന.സി എന്നിവരാണ് പരിശീലകർ. ഊർജ്ജത്തിന്റെ കരുതലോടെയുള്ള ഉപയോഗം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിവിലേക്ക് സമൂഹത്തെ എത്തിക്കുക എന്നതാണ് സീഡ് കുട്ടികളുടെ ലക്ഷ്യം.
പരിപാടിക്ക് പ്രധാനാധ്യാപിക പി.യശോദ, പി.ടി.എ പ്രസിഡണ്ട് എ.സുകുമാരൻ, സീഡ് കോർഡിനേറ്റർ കെ.രവീന്ദ്രൻ, മദർ പി.ടി.എ പ്രസിഡണ്ട് ഷൈമ.കെ.വി, അധ്യാപകരായ എം പ്രസാദ്, എസ്.പി.ഹരികൃഷ്ണൻ, പി.ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.
Comments
Post a Comment