നാട്ടറിവ് ദിനത്തിൽ നാടിന്റെ പൊരുൾതേടി സീഡ് കുട്ടികൾ
![]() |
ആലപ്പടമ്പ് വടക്കെക്കരയിലെ ഊരുമൂപ്പൻ രാമൻ അന്തിത്തിരിയനുമായി ഏറ്റുകുടക്ക എ യു പി സ്കൂളിലെ സീഡ് കുട്ടികൾ സംവദിക്കുന്നു |
ഏറ്റു കുടുക്ക: നാട്ടറിവ് ദിനത്തിൽ നാടിന്റെ പൊരുൾതേടി ആലപ്പടമ്പ് വടക്കെ കരയിലെ ഊരുമൂപ്പൻ രാമൻ അന്തിത്തിരിയന്റെ വീട്ടിലെത്തി ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സീഡ് കുട്ടികൾ സംവദിച്ചു.ചെടികളുടെയും മരങ്ങളുടെയും പക്ഷികളുടേയും മൃഗങ്ങളുടേയും പേരിൽ അറിയപ്പെടുന്ന പ്രദേശങ്ങളും അവയുടെ സവിശേഷതകളും കുട്ടികളുമായി അദ്ദേഹം പങ്കുവച്ചു. വരും നാളുകളിൽ വിവിധ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന പ്രായം ചെന്ന വ്യക്തികളുമായി കുട്ടികൾ അഭിമുഖം നടത്തും. സീഡ് കോർഡിനേറ്റർ കെ. രവീന്ദ്രൻ, കൺവീനർ ഹൃദ്യ. കെ, അധ്യാപകരായ എം പ്രസാദ്, പി.ഗംഗാധരൻ, എസ്.പി ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നല്കി.
Comments
Post a Comment