കർഷക ദിനത്തിൽ ആദ്യ കാലകർഷകനെ ആദരിച്ചു
![]() |
ഏറ്റുകുടുക്കയിലെ ആദ്യകാല കർഷകൻ കീനേരി നാരായണനെ ഏറ്റു കുടുക്ക എ യു പി സ്കൂളിലെ സീഡ് കുട്ടികൾ ആദരിച്ചപ്പോൾ |
ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷക ദിനത്തിൽ പ്രദേശത്തെ ആദ്യ കാല കർഷകൻ കീനേരി നാരായണനെ വീട്ടിലെത്തി കുട്ടികൾ പൊന്നാടയണിയിച്ച് ആദരിച്ചു. സീഡ്കോർഡിനേറ്റർ കെ.രവീന്ദ്രൻ, കൺവീനർ ഹൃദ്യ. കെ, അധ്യാപകനായ എം പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നമ്മടെ സമ്പന്നമായ കാർഷിക സംസ്കൃതിയുടെ മഹത്വവും പെരുമയും അതോടൊപ്പം സുരക്ഷിത ഭക്ഷണത്തിന്റെ പ്രാധാന്യവും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.
Comments
Post a Comment