Posts

Showing posts from June, 2018

പകർച്ചപ്പനിക്കെതിരെ ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സീഡ് ക്ലബ്ബ്

Image
ഏറ്റുകടുക്ക എ യു പി സ്കൂൾ സീഡ് ക്ലബ്ബ് കണ്ണൂർ ജില്ലാ ഹോമിയോപ്പതി വകുപ്പ് കാങ്കോൽ ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത് ,ഏറ്റു കുടുക്ക ആയുഷ് പി.എച്ച്.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പകർച്ചപ്പനിക്കെതിരെ പ്രതിരോധ മരുന്നുവിതരണവും ബോധവത്കരണവും നടന്നു.കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പരിധിയിൽപ്പെടുന്ന മഞ്ചപ്പറമ്പ് ,കുണ്ട്യത്തിട്, ആലപ്പടമ്പനോർത്ത് ,കുണ്ടോൾ, കാനം, കരിയാപ്പ്, ഏറ്റു കുടുക്ക എന്നീ പ്രദേശങ്ങളിൽ ഡങ്കിപ്പനികൾപ്പെടെയുള്ള പകർച്ചപ്പനി പടർന്നു പിടിക്കുകയാണ്. മരണത്തിനു വരെ കാരണമാകുന്ന പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി സ്കൂളിലെ സീഡ് ക്ലബ്ബ് മുന്നിട്ടിരങ്ങിയിരിക്കുകയാണ് പ്രതിരോധ മരുന്നിന്റെ വിതരണോത്ഘാടനം കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.ഉഷ നിർവ്വഹിക്കുന്നു.    പ്രതിരോധ മരുന്നിന്റെ വിതരണോത്ഘാടനം കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.ഉഷ നിർവ്വഹിച്ചു. ഡോ: സുബി മോൾ കെ.ബി GHD എരമം കുറ്റൂർ ബോധവത്കരണ ക്ലാസ്സ് നടത്തി.പ്രധാനാധ്യാപിക പി.യശോദ, ഡോ: സുശീല. എൻ, വാർഡ് മെമ്പർ എം.രാജൻ പണിക്കർ ,സീഡ് കോഡിനേറ്റർ കെ.രവീന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി എൻ.ഭരത് കുമാർ എന്നിവർ

ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സീഡ് കുട്ടികൾ ലോക മരുവത്ക്കരണ വിരുദ്ധ ദിനം ആചരിച്ചു

Image
വരൾച്ചയെയും മരു വത്ക്കരണത്തെയും പ്രതിരോധിക്കുവാനും അതെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഏറ്റു കുടുക്ക എ യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മരുവത്ക്കരണ വിരുദ്ധ ദിനം ആചരിച്ചു.  ലോകമരുവത്ക്കരണ വിരുദ്ധ ദിനത്തിൽ ഏറ്റു കുടുക്ക എ യു പി സ്കൂളിലെ സീഡ് കുട്ടികൾ ചെങ്കൽ ഖനനം ചെയത സ്ഥലത്ത് വൃക്ഷത്തെ നടുന്നു . സ്കൂളിന് തൊട്ടടുത്ത  ചെങ്കൽ ഖനന പ്രദേശത്ത് വൃക്ഷതൈകൾ നട്ടു കൊണ്ടാണ് കുട്ടികൾ പ്രതികരിച്ചത്. ഭൂമിയെ സംരക്ഷിക്കുക,മണ്ണ് പുനസ്ഥാപിക്കുക, സമൂഹത്തെ പങ്കാളികളാക്കുക  എന്ന ഈ ദിവസത്തിന്റെ മുദ്രാവാക്യം കുട്ടികൾ ഏറ്റുചൊല്ലിക്കൊണ്ടാണ് വൃക്ഷതൈ നട്ടത്. സീഡ് കോഡിനേറ്റർ കെ.രവീന്ദ്രൻ, കൺവീനർ കുമാരി ഋതുനന്ദ.എസ്സ് ,അധ്യാപകരായ എസ്.പി.ഹരികൃഷ്ണൻ, എം.പ്രസാദ്, ഇ.ഐ രാജേഷ് എന്നിവർ നേതൃത്വം നല്കി

ലോക പരിസ്ഥിതി ദിനത്തിൽ സീഡ് ക്ലബിന്റെ ഉദ്ഘാടനം നടന്നു

Image
ഏറ്റുകുടുക്ക എ യു പി സ്കൂളിലെ  2018-19 വർഷത്തെ സീഡ് ക്ലബ്ബിന്റ ഉദ്ഘാടനം പരിസ്ഥിതി ദിനത്തിൽ നടന്നു. സ്കൂളിലെ ആദ്യകാല പഠിതാവും കർഷകനുമായ കീനേരി നാരായണൻ സ്കൂൾ അങ്കണത്തിൽ ലക്ഷമി തരു വൃക്ഷതൈ നട്ടു കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.തുടർന്ന് 50 ഓളം വൃക്ഷ തൈകൾ സ്കൂൾ പരിസരത്തും മറ്റുമായി നട്ടു. ആയതിന്റെ സംരക്ഷണവും ഉറപ്പു വരുത്തി.  പരിസ്ഥിതി ദിനത്തിൽ ഏറ്റു കുടുക്ക എ.യു.പി സ്കൂൾ അങ്കണത്തിൽ സ്കൂളിലെ ആദ്യകാല പഠിതാവും കർഷകനുമായ കീനേരി നാരായണൻ ലക്ഷമി തരു വൃക്ഷതൈ നടുന്നു. പി.ടി.എ പ്രസിഡന്റ് എം.വി.സുനിൽകുമാർ ,വാർഡ് മെമ്പർ രാജൻ പണിക്കർ, മാനേജർ ടി.തമ്പാൻ, ഏറ്റു കുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി ഡയരക്ടർ ടി.വിജയൻ, പ്രധാനാധ്യാപിക പി.യശേദ, സീഡ് കോഡിനേറ്റർ കെ.രവീന്ദ്രൻ ,സീഡ് കൺവീനർ ഋതുനന്ദ .എസ്സ്, സ്റ്റാഫ് സെക്രട്ടറി എൻ.ഭരത് കുമാർ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.പരിസ്ഥിതി ക്വസ്, കുട്ടികൾ ഉണ്ടാക്കിയ പതിപ്പ് പ്രകാശനം, പരിസ്ഥിതി കവിതാ രചന തുടങ്ങിയവ നടത്തുകയുണ്ടായി

പ്രവേശനത്തിന്റെ ഉത്സവം പാടത്തിൽ നിന്ന് പാഠത്തിലേക്ക്

Image
സ്കൂൾ പ്രവേശനോത്സവത്തിന് വ്യത്യസ്തമായ പ്രവർത്തനമൊരുക്കിയാണ്  ഏറ്റു കുടുക്ക എ യു പി സ്കൂളിലെ സീഡ് കുട്ടികൾ നവാഗതരെ വരവേറ്റത്.ആദ്യാക്ഷരത്തിന്റെ ഹരിശ്രീ പരിസ്ഥിതി സംരക്ഷണത്തിന്റെയും കാർഷിക വൃത്തിയുടെയും ഹരിശ്രീയാക്കി മാറ്റുകയായിരുന്നു സീഡ് കുട്ടികളുടെ നേതൃത്വത്തിലുള്ള സംഘം. നവാഗതരെ ആദ്യാക്ഷരത്തിന്റെ മാധുര്യം പരിചയപ്പെടുത്തുന്നതിനോടൊപ്പം കാർഷിക വൃത്തിയുടെ മഹത്വം പരിചയപ്പെടുത്തുന്നതിനു കൂടി അവർ ഉപയോഗപ്പെടുത്തി.      സ്കൂൾ പറമ്പിലെ പച്ചക്കറി കൃഷിയിടത്തിലേക്ക് ആഹ്ലാദാരവങ്ങളോടെ നടക്കുമ്പോൾ പുതുമണ്ണിന്റെ ഗന്ധവും പുതിയ കൂട്ടുകാരുടെ കളി ചിരികളും നവാഗതർക്ക് കൂട്ടായി. സ്കൂൾ പറമ്പിലെ പച്ചക്കറി കൃഷി ചെയ്യാനൊരുക്കിയ 40 സെന്റ് സ്ഥലത്ത് അവർ വിത്ത് നട്ടു. ഏറ്റുകുടുക്ക എ യു പി സ്കൂളിൽ വർഷകാല പച്ചക്കറി കൃഷിക്കായി ഒരുക്കിയ സ്ഥലത്ത് നവാഗതരായ കുട്ടികൾ വിത്ത് നടുന്നു.       കാഴ്ച കാണാനും ഉപദേശം പകരാനും പ്രദേശത്തെ കർഷകർക്കൊപ്പം രക്ഷിതാക്കളും ഉണ്ടായിരുന്നു. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം ബാലകേശവൻ  വാർഡ് മെമ്പർ രാജൻ പണിക്കർ, പി.ടി.എ പ്രസിഡന്റ് എം.വി സുനിൽ കുമാർ, പ്രഥമാധ്യാപിക പി