Posts

Showing posts from November, 2018

മലയാളത്തിളക്കം ക്ലാസ്സുകൾ ആരംഭിച്ചു

Image
കുട്ടികളിലെ ഭാഷാ പഠനത്തിന്റെ ഗുണനിലവാരം ഉയത്തുന്നതിനു വേണ്ടി സമഗ്ര ശിക്ഷാ അഭിയാൻ ആവിഷ്കരിച്ച മലയാളത്തിളക്കം പദ്ധതി പ്രകാരം  8 ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകൾക്ക് ഏറ്റുകുടുക്ക സ്കൂളിൽ തുടക്കമായി. കുട്ടികൾക്ക് ആകർഷകമായ  രീതിയിൽ ഐ സി ടി സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ക്ലാസുകളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.ഒന്നാം ദിവസം സ്കൂളിലെ അധ്യാപകരായ ശ്രീമതി കെ.പ്രസീദ, ശ്രീമതി കെ.ഒ.വി ഗീത, ശ്രീ പ്രസാദ് എം, ശ്രീ രാജേഷ് ഇ.ഐ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നല്കി .

പാചക കീർത്തി പുരസ്കാരം നല്കി ആദരിച്ചു

Image
പാചക കീർത്തി പുരസ്കാരം നല്കി ആദരിച്ചു.   ശിശുദിനത്തിൽ ഏറ്റു കുടുക്ക എ യു പി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ പാചക തൊഴിലാളി എ ശ്യാമളയെ പാചക കീർത്തി പുരസ്കാരം നല്കി ആദരിച്ചു.18 വർഷങ്ങളായി സ്കൂളിലെ പാചക തൊഴിലാളിയായി പ്രവർത്തിച്ചു വരുന്നു .ഏറ്റു കുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി കെ. സുകുമാരൻ മാസ്റ്ററിൽ നിന്നും ആദരം ഏറ്റുവാങ്ങി 5000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.പ്രധാനാധ്യാപിക പി യശോദ പൊന്നാട അണിയിച്ചു. പിടിഎ പ്രസിഡന്റ് കെ.പി കമലാക്ഷൻ, സീഡ് കോഡിനേറ്റർ കെ രവീന്ദ്രൻ, കൺവീനർ ഋതുനന്ദ.എസ്സ്,സ്റ്റാഫ് സെക്രട്ടറി എൻ ഭരത് കുമാർ എന്നിവർ സംസാരിച്ചു.

സ്കൂൾതല ശാസ്ത്രമേള ശ്രദ്ധേയമായി

Image
ശാസ്ത്രമേള 2018 യുപി വിഭാഗം സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾതല ശാസ്ത്രോത്സവവും  പ്രദർശനവും 5 /11/18 തിങ്കളാഴ്ച വിവിധ മത്സര ഇനങ്ങളോടെ നടത്തി. സീനിയർ അസിസ്റ്റൻറ് എ ഗോമതി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു .ബിന്ദു ടീച്ചർ അധ്യക്ഷതവഹിച്ചു .കെ രവീന്ദ്രൻ മാസ്റ്റർ ,ടിവി പ്രീത ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ, improvised experiment എന്നീ ഇനങ്ങളിലായിരുന്നു മത്സരം സംഘടിപ്പിച്ചത് .കുട്ടികളിലെ ശാസ്ത്രാഭിരുചി വിളിച്ചോതുന്ന തരത്തിലായിരുന്നു കുട്ടികൾ നിർമ്മിച്ച ഉപകരണങ്ങളും പരീക്ഷണങ്ങളും ലിഫ്റ്റുകളിലും കാർ പാർക്കിങ്ങിലും എളുപ്പത്തിൽ വണ്ടി എത്തിക്കുന്ന ഹൈഡ്രോളിക് ലിഫ്റ്റ്, സൗരോർജ്ജത്തിൽ ഓടുന്ന വാഹനം ഓട്ടോമാറ്റിക് കാർ പാർക്കിംഗ് ഉരുള കിഴങ്ങിൽ നിന്ന് വൈദ്യുത സെൽ ഇടുക്കി ഡാം തുടങ്ങിയവ വളരെ ശ്രദ്ധയാകർഷിച്ചു ഒന്നുമുതൽ ഏഴുവരെയുള്ള കുട്ടികൾക്ക് പ്രദർശനം കാണാനുള്ള അവസരവും നൽകി.

സുരീലി ഹിന്ദി പരിശീലനം സമാപിച്ചു

Image
സുരീലി ഹിന്ദി പരിശീലനം സമാപിച്ചു ഏറ്റുകുടുക്ക: സമഗ്ര ശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ 2 ദിവസമായി ഏറ്റു കുടുക്ക എ യു പി സ്കൂളിൽ വച്ച് നടന്ന സുരീലി ഹിന്ദി പരിശീലനം സമാപിച്ചു ആറാം ക്ലാസ്സിലെ കുട്ടികളുടെ ഹിന്ദി ഭാഷാ പഠന ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പരിപാടിയുടെ സമാപന സമ്മേളനത്തിൽ അധ്യാപകരായ എ ഗോമതി കെ രവീന്ദ്രൻ, Kov ഗീത, Tv പ്രീത, K സ്വപ്ന ,എൻ ഭരത് കുമാർ എന്നിവർ സംസാരിച്ചു അധ്യാപകരായ നിധീഷ് ടി വി, ശ്രീലത കെ ,ഹരികൃഷ്ണൻ എസ് പി എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു

LP ക്വിസ് മത്സര വിജയികൾ ( കേരള പിറവി ദിനം)

LP ക്വിസ് മത്സര വിജയികൾ ( കേരള പിറവി ദിനം) ഒന്നാം സ്ഥാനം - ആദിഷ് അശോക്  രണ്ടാം സ്ഥാനം -അദ്വൈത് മൂന്നാം സ്ഥാനം -ദിയ മനോജ് മൂന്നാം ക്ലാസിലെ വിജയികൾ ഒന്നാം സ്ഥാനം -രേവതി ' രണ്ടാം സ്ഥാനം -സൗരവ്, പാർത്ഥിവ് ,അമ ന്യ

ഏറ്റുകുടുക്ക യുപി സ്കൂളിൽ സുരിലി ഹിന്ദി ക്ലാസ്സ് നടത്തി

Image
ഏറ്റുകുടുക്ക  യുപി സ്കൂളിൽ സുരിലി ഹിന്ദി ക്ലാസ്സ് നടത്തി

കേരളപ്പിറവി ദിനം ആഘോഷിച്ചു

Image
കേരളപ്പിറവി ദിനം ആഘോഷിച്ചു