Posts

Showing posts from December, 2018

നാടിനെ തൊട്ടുണർത്തി വിഷവിമുക്ത പച്ചക്കറി വിളവെടുപ്പ്

Image

നാടിനെ തൊട്ടുണർത്തി വിഷവിമുക്ത പച്ചക്കറി വിളവെടുപ്പ്

Image
നാടിനെ തൊട്ടുണർത്തി വിഷവിമുക്ത പച്ചക്കറി വിളവെടുപ്പ് ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പറമ്പിൽ 60 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത വിഷ വിമുക്ത ശീലകാല പച്ചക്കറിയുടെ വിളവെടുപ്പ് നടന്നു.പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.  ഏറ്റുകുടുക്ക എ യു പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിളയിച്ചെടുത്ത ശീതകാല പച്ചക്കറിയുടെ വിളവെടുപ്പ് ഉദ്ഘാടനം പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം സദാനന്ദൻ നിർവ്വഹിക്കുന്നു പാവയ്ക്ക ,പടവലം, പയർ, തക്കാളി, പച്ചമുളക് ,വഴുതിന, കുമ്പളം, വെള്ളരി തുടങ്ങിയവയാണ് കൃഷി ചെയ്തത്. തികച്ചും ജൈവവളമുപയോഗിച്ചാണ് കൃഷി. തുടർന്ന് നടന്ന ചടങ്ങിൽ സീഡ് കോർഡിനേറ്റർ കെ.രവീന്ദ്രൻ സ്വാഗതം പറഞ്ഞു.പ്രധാനാധ്യാപിക പി. യശോദ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ സീഡ് പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് തന്നെ മാതൃകാപരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം സദാനന്ദൻ അഭിപ്രായപ്പെട്ടു.ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ജിജി സ്കൂളിലേക്ക് പ്രിന്റററും സ്കാനറും സംഭാവന ചെയ്തു. ഏറ്റുകുടുക്ക എഡ്യുക്കേഷൻ സൊസ

പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം

Image
ഏറ്റുകുടുക്ക എ യു പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന പച്ചക്കറി കൃഷി , അതിന്റെ വിളവെടുപ്പ് ഉദ്ഘാടനം  21-12-18 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ സദാനന്ദൻ മാസ്റ്റർ നിർവ്വഹിക്കും. .

ഏറ്റുകുടുക്ക സ്കൂളിൽ നടക്കുന്ന ഇംഗ്ലീഷ് ക്യാമ്പിലെ ചില കാഴ്ചകൾ

Image

ജില്ലാ ഊർജ്ജോത്സവം കാർട്ടൂൺ മത്സരം

ജില്ലാ ഊർജ്ജോത്സവം കാർട്ടൂൺ മത്സരം-   രണ്ടാം സ്ഥാനം ഏറ്റു കുടുക്ക എ.യു.പി.സ്കൂളിലെ അബിൻ ജിത്ത് കരസ്ഥമാക്കി.അബിൻ ജിത്തിന് അഭിനന്ദനങ്ങൾ

ഏറ്റുകുടുക്ക സ്ക്കൂളിൽ ഇംഗ്ലീഷ് ക്യാമ്പിന് തുടക്കമായി

Image
ഏറ്റുകുടുക്ക എ യു പി സ്കൂളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2 ദിവസം നീണ്ടു നിൽക്കുന്ന ഇംഗ്ലീഷ് ക്യാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ അസംബ്ലിയിൽ വച്ച്  ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ രാജൻ പണിക്കർ നിർവ്വഹിച്ചു.പ്രധാനാധ്യാപിക ശ്രീമതി പി യശോദ അദ്ധ്യക്ഷത വഹിച്ചു.ബി ആർ.സി ട്രൈനർ ശ്രീ രമേശൻ മാസ്റ്റർ, ശ്രീമതി കെ. സ്വപ്ന, പി ടി എ പ്രസിഡന്റ് ശ്രീ കമലാക്ഷൻ എന്നിവർ സംസാരിച്ചു. സ്കൂളിലെ അധ്യാപകരുടെയും രമേശൻ മാസ്റ്റർ, വിജയൻ മാസ്റ്റർ, സോമൻ മാസ്റ്റർ എന്നിവരുടെയും നേതൃത്വത്തിൽ ക്ലാസ്സുകൾ നടന്നു. വിവിധ കളി കളിലൂടെ ഇംഗ്ലീഷ് ഭാഷയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതായിരുന്നു ക്യാമ്പിന്റെ സവിശേഷത. ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും.

പിറന്നാൾ കുട്ടികളോടൊപ്പം ആഘോഷിച്ച് വിജയൻ മാസ്റ്റർ

Image