Posts

Showing posts from August, 2018

ഏറ്റു കുടുക്ക എ യു പി സ്കൂളിൽ വിഷ വിമുക്ത പച്ചക്കറി വിളവെടുപ്പ് നടത്തി

Image
ഏറ്റു കുടുക്ക എ യു പി സ്കൂളിൽ വിഷ വിമുക്ത പച്ചക്കറി വിളവെടുപ്പ് നടത്തി ഏറ്റു കുടുക്ക സ്കൂൾ പറമ്പിൽ 50 സെന്റ് സ്ഥലത്ത് സീഡ് ക്ലബ്ബിന്റ നേതൃത്വത്തിൽ നടത്തിയ വർഷകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടന്നു. വിളവെടുപ്പിന്റെ ഉദ്ഘാടനം മാത്തിൽ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് രജനി എം. വി. യും, വാർഡ് മെമ്പർ എം രാജൻ പിണിക്കറും ചേർന്ന് നിർവ്വഹിച്ചു. കക്കിരി, വഴുതിന, മത്തൻ, വെള്ളരി, കുമ്പളം എന്നിവയാണ് കൃഷി ചെയ്തത് ഏറ്റു കുടുക്ക എ യു പി സ്കൂളിൽ വർഷകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മാത്തിൽ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് എം വി രജനിയും വാർഡ് മെമ്പർ എം. രാജൻ പണിക്കറും ചേർന്ന് നിർവ്വഹിക്കുന്നു അമിതമായ രാസവള പ്രയോഗം രാസ കീടനാശിനി പ്രയോഗം ഇവ മൂലം നശിച്ചു കൊണ്ടിരിക്കുന്ന മണ്ണിന് പുതുജീവൻ നൽകാനും ആരോഗ്യ സംരക്ഷണത്തെ മുന്നിൽ കണ്ടു കൊണ്ടും കഴിഞ്ഞ നാലു വർഷങ്ങളായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ചെയ്തുവരുന്നുണ്ട് പ്രധാനാധ്യാപിക പി. യശോദ, മദർ പിടി എ പ്രസിഡന്റ്‌ നിഷ ,സീഡ് കോർഡിനേറ്റർ കെ.രവീന്ദ്രൻ, കൺവീനർ ഋതുനന്ദ എസ് ,ബിന്ദു സി, സി കെ രമേശൻ, എൻ ഭരത് കുമാർ ,കെ.സ്വപ്ന ,എസ് പി ഹരികൃഷ്ണൻ, എം. പ്

രാമായണ പാരായണ മത്സരം ശ്രദ്ധേയമായി

Image
രാമായണ പാരായണ മത്സരം ശ്രദ്ധേയമായി ഏറ്റുകുടുക്ക എ യു പി സ്കൂളിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി സംസ്കൃത ഭാഷാ സമിതിയുടെ നേതൃത്വത്തിൽ യു പി ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് രാമായണ പാരായണ മത്സരവും രാമായണം പ്രശ്നോത്തരി യും  സംഘടിപ്പിച്ചു. ഏറ്റുകുടുക്ക എ യു പി സ്കൂളിൽ രാമായണ പാരായണ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ അധ്യാപകരോടൊപ്പം രാമായണ പാരായണ മത്സരത്തിൽ ഗൗരിക പി ഒന്നാം സ്ഥാനവും ഹൃദ്യ കെ രണ്ടാം സ്ഥാനവും ഐശ്വര്യ രാജ് വി ടി മൂന്നാം സ്ഥാനവും നേടി രാമായണ പ്രശ്നോത്തരി മത്സരത്തിൽ യു പി വിഭാഗത്തിൽ ഗൗരിക പി, അവർണ്ണിക എൽ പി വിഭാഗത്തിൽ കൃഷ്ണകിരൺ ,അദ്വൈത് രാജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ചടങ്ങിന് സംസ്കൃത അധ്യാപകൻ എം.പ്രസാദ്, അധ്യാപകരായ കെ. രവീന്ദ്രൻ, സി.കെ രമേശൻ, എൻ ഭരത് കുമാർ, എസ് പി ഹരികൃഷ്ണൻ, പി ഗംഗാധരൻ എന്നിവർ നേതൃത്വം നല്കി

സ്വാതന്ത്ര്യ ദിനാഘോഷം

Image

ഹിരോഷിമാ ദിനത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി

Image
ഹിരോഷിമാ ദിനത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി ഹിരോഷിമ ദിനത്തിൽ ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ് നടത്തിയ യുദ്ധവിരുദ്ധ റാലി ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ റാലി നടത്തി യുദ്ധം നാടിന്നാപത്ത് ,നമുക്ക് വേണ്ടത് സമാധാനം തുടങ്ങിയ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളേന്തി 250 ഓളം കുട്ടികൾ റാലിയിൽ പങ്കെടുത്തു. സ്കൂൾ അസംബ്ലി ചേർന്ന്  കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.പ്രധാനാധ്യാപിക പി യശോദ, പി ടി എ പ്രസിഡന്റ് കെ. പി കമലാക്ഷൻ, സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ എൻ ഭരത് കുമാർ,  അധ്യാപകർ തുടങ്ങിയവർ നേതൃത്വം നല്കി.

സംസ്കൃത ഛാത്ര സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന രാമായണം പ്രശ്നോത്തരി മത്സര വിജയികൾ 2018-19

Image