Posts
Showing posts from 2018
നാടിനെ തൊട്ടുണർത്തി വിഷവിമുക്ത പച്ചക്കറി വിളവെടുപ്പ്
- Get link
- X
- Other Apps

നാടിനെ തൊട്ടുണർത്തി വിഷവിമുക്ത പച്ചക്കറി വിളവെടുപ്പ് ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പറമ്പിൽ 60 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത വിഷ വിമുക്ത ശീലകാല പച്ചക്കറിയുടെ വിളവെടുപ്പ് നടന്നു.പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. ഏറ്റുകുടുക്ക എ യു പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിളയിച്ചെടുത്ത ശീതകാല പച്ചക്കറിയുടെ വിളവെടുപ്പ് ഉദ്ഘാടനം പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം സദാനന്ദൻ നിർവ്വഹിക്കുന്നു പാവയ്ക്ക ,പടവലം, പയർ, തക്കാളി, പച്ചമുളക് ,വഴുതിന, കുമ്പളം, വെള്ളരി തുടങ്ങിയവയാണ് കൃഷി ചെയ്തത്. തികച്ചും ജൈവവളമുപയോഗിച്ചാണ് കൃഷി. തുടർന്ന് നടന്ന ചടങ്ങിൽ സീഡ് കോർഡിനേറ്റർ കെ.രവീന്ദ്രൻ സ്വാഗതം പറഞ്ഞു.പ്രധാനാധ്യാപിക പി. യശോദ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ സീഡ് പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് തന്നെ മാതൃകാപരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം സദാനന്ദൻ അഭിപ്രായപ്പെട്ടു.ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ജിജി സ്കൂളിലേക്ക് പ്രിന്റററും സ്കാനറും സംഭാവന ചെയ്തു. ഏറ്റുകുടുക്ക എഡ്യുക്കേഷൻ...
ഏറ്റുകുടുക്ക സ്കൂളിൽ നടക്കുന്ന ഇംഗ്ലീഷ് ക്യാമ്പിലെ ചില കാഴ്ചകൾ
- Get link
- X
- Other Apps
ഏറ്റുകുടുക്ക സ്ക്കൂളിൽ ഇംഗ്ലീഷ് ക്യാമ്പിന് തുടക്കമായി
- Get link
- X
- Other Apps

ഏറ്റുകുടുക്ക എ യു പി സ്കൂളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2 ദിവസം നീണ്ടു നിൽക്കുന്ന ഇംഗ്ലീഷ് ക്യാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ അസംബ്ലിയിൽ വച്ച് ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ രാജൻ പണിക്കർ നിർവ്വഹിച്ചു.പ്രധാനാധ്യാപിക ശ്രീമതി പി യശോദ അദ്ധ്യക്ഷത വഹിച്ചു.ബി ആർ.സി ട്രൈനർ ശ്രീ രമേശൻ മാസ്റ്റർ, ശ്രീമതി കെ. സ്വപ്ന, പി ടി എ പ്രസിഡന്റ് ശ്രീ കമലാക്ഷൻ എന്നിവർ സംസാരിച്ചു. സ്കൂളിലെ അധ്യാപകരുടെയും രമേശൻ മാസ്റ്റർ, വിജയൻ മാസ്റ്റർ, സോമൻ മാസ്റ്റർ എന്നിവരുടെയും നേതൃത്വത്തിൽ ക്ലാസ്സുകൾ നടന്നു. വിവിധ കളി കളിലൂടെ ഇംഗ്ലീഷ് ഭാഷയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതായിരുന്നു ക്യാമ്പിന്റെ സവിശേഷത. ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും.
മലയാളത്തിളക്കം ക്ലാസ്സുകൾ ആരംഭിച്ചു
- Get link
- X
- Other Apps

കുട്ടികളിലെ ഭാഷാ പഠനത്തിന്റെ ഗുണനിലവാരം ഉയത്തുന്നതിനു വേണ്ടി സമഗ്ര ശിക്ഷാ അഭിയാൻ ആവിഷ്കരിച്ച മലയാളത്തിളക്കം പദ്ധതി പ്രകാരം 8 ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകൾക്ക് ഏറ്റുകുടുക്ക സ്കൂളിൽ തുടക്കമായി. കുട്ടികൾക്ക് ആകർഷകമായ രീതിയിൽ ഐ സി ടി സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ക്ലാസുകളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.ഒന്നാം ദിവസം സ്കൂളിലെ അധ്യാപകരായ ശ്രീമതി കെ.പ്രസീദ, ശ്രീമതി കെ.ഒ.വി ഗീത, ശ്രീ പ്രസാദ് എം, ശ്രീ രാജേഷ് ഇ.ഐ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നല്കി .
പാചക കീർത്തി പുരസ്കാരം നല്കി ആദരിച്ചു
- Get link
- X
- Other Apps

പാചക കീർത്തി പുരസ്കാരം നല്കി ആദരിച്ചു. ശിശുദിനത്തിൽ ഏറ്റു കുടുക്ക എ യു പി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ പാചക തൊഴിലാളി എ ശ്യാമളയെ പാചക കീർത്തി പുരസ്കാരം നല്കി ആദരിച്ചു.18 വർഷങ്ങളായി സ്കൂളിലെ പാചക തൊഴിലാളിയായി പ്രവർത്തിച്ചു വരുന്നു .ഏറ്റു കുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി കെ. സുകുമാരൻ മാസ്റ്ററിൽ നിന്നും ആദരം ഏറ്റുവാങ്ങി 5000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.പ്രധാനാധ്യാപിക പി യശോദ പൊന്നാട അണിയിച്ചു. പിടിഎ പ്രസിഡന്റ് കെ.പി കമലാക്ഷൻ, സീഡ് കോഡിനേറ്റർ കെ രവീന്ദ്രൻ, കൺവീനർ ഋതുനന്ദ.എസ്സ്,സ്റ്റാഫ് സെക്രട്ടറി എൻ ഭരത് കുമാർ എന്നിവർ സംസാരിച്ചു.
സ്കൂൾതല ശാസ്ത്രമേള ശ്രദ്ധേയമായി
- Get link
- X
- Other Apps

ശാസ്ത്രമേള 2018 യുപി വിഭാഗം സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾതല ശാസ്ത്രോത്സവവും പ്രദർശനവും 5 /11/18 തിങ്കളാഴ്ച വിവിധ മത്സര ഇനങ്ങളോടെ നടത്തി. സീനിയർ അസിസ്റ്റൻറ് എ ഗോമതി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു .ബിന്ദു ടീച്ചർ അധ്യക്ഷതവഹിച്ചു .കെ രവീന്ദ്രൻ മാസ്റ്റർ ,ടിവി പ്രീത ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ, improvised experiment എന്നീ ഇനങ്ങളിലായിരുന്നു മത്സരം സംഘടിപ്പിച്ചത് .കുട്ടികളിലെ ശാസ്ത്രാഭിരുചി വിളിച്ചോതുന്ന തരത്തിലായിരുന്നു കുട്ടികൾ നിർമ്മിച്ച ഉപകരണങ്ങളും പരീക്ഷണങ്ങളും ലിഫ്റ്റുകളിലും കാർ പാർക്കിങ്ങിലും എളുപ്പത്തിൽ വണ്ടി എത്തിക്കുന്ന ഹൈഡ്രോളിക് ലിഫ്റ്റ്, സൗരോർജ്ജത്തിൽ ഓടുന്ന വാഹനം ഓട്ടോമാറ്റിക് കാർ പാർക്കിംഗ് ഉരുള കിഴങ്ങിൽ നിന്ന് വൈദ്യുത സെൽ ഇടുക്കി ഡാം തുടങ്ങിയവ വളരെ ശ്രദ്ധയാകർഷിച്ചു ഒന്നുമുതൽ ഏഴുവരെയുള്ള കുട്ടികൾക്ക് പ്രദർശനം കാണാനുള്ള അവസരവും നൽകി.
ഏറ്റുകുടുക്ക യുപി സ്കൂളിൽ സുരിലി ഹിന്ദി ക്ലാസ്സ് നടത്തി
- Get link
- X
- Other Apps