പരിപാടികൾ
വായനാദിന പരിപാടികൾ
2018 ജൂൺ 19
ലോക പരിസ്ഥിതി ദിനം
2018 ജൂൺ 5


സ്കൂൾ പ്രവേശനോത്സവം 2018-19




ഏറ്റുകുടുക്ക എയുപി വിദ്യാലയത്തിലെ പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം 30-03-2018ന് എം.പി ശ്രീപി കരുണാകരൻ അവറുകൾ നിർവഹിച്ചു. ചടങ്ങിൽ എം എൽ എ ശ്രീ സി കൃഷ്ണൻ അവറുകൾ അധ്യക്ഷത വഹിച്ചു . വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ സത്യപാലൻ അവറുകൾ നിർവഹിച്ചു
![]() |
കെട്ടിടത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം എം.പി ശ്രീ പി കരുണാകരൻ നിർവഹിക്കുന്നു |
ഏറ്റുകുടുക്ക വിദ്യാലയം വാർഷികാഘോഷവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 30/3/2018 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിയ്ക്ക് ബഹുമാനപ്പെട്ട പയ്യന്നൂർ എം എൽ എ ശ്രീ സി. കൃഷ്ണൻ അവറുകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കാസർഗോഡ് എം പി ശ്രീ പി .കരുണാകരൻ അവറുകൾ ഉദ്ഘാടനം നിർവ്വഹിക്കുന്നു. ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു..
ഏറ്റുകുടുക്ക എ യു പി വിദ്യാലയത്തിലെ ജൈവവൈവിധ്യ പാർക്ക്, ക്ലാസ്സ് ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം 2018 ജനുവരി 5ന് വെള്ളിയാഴ്ച 2 മണിക്ക് ബഹുമാനപ്പെട്ട കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.പി.ഉഷ നിർവ്വഹിക്കുന്നു.ക്ലാസ്സ് ലൈബ്രറിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട പയ്യന്നൂർ ഉപജില്ലാ ഓഫീസർ ശ്രീ.രവീന്ദ്രൻ കാവിലെവളപ്പിൽ നിർവ്വഹിക്കും.ഏവരേയും സ്വാഗതം ചെയ്യുന്നു.
Comments
Post a Comment