വിദ്യാലയം


പയ്യന്നൂർ പട്ടണത്തിൽനിന്നും 15 കിലോമീറ്റർ വടക്കുപടിഞ്ഞാറു ഭാഗത്തായി ആലപ്പടമ്പ് വില്ലേജിൽ സ്ഥിതിചെയ്യുന്ന ഏറ്റുകുടുക്ക യുപി സ്കൂൾ 1946ലാണ് സ്ഥാപിതമായത് . പെരളം ആലപ്പടമ്പ് ചീമേനി വില്ലേജുകളിൽ നിന്നുള്ള 263 വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തി വരുന്നു പരിമിതമായ ഭൗതിക സാഹചര്യങ്ങളിലും നിരവധി നേട്ടങ്ങൾ ഈ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട് . വിദ്യാലയത്തിൽ പഠിച്ച നിരവധി കുട്ടികൾ സമൂഹത്തിൻറെ ഉന്നതസ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്നു .
ഒന്നുമുതൽ ഏഴു വരെ ക്ലാസുകളിൽ 11 ഡിവിഷനുകളിലായി 117 ആൺകുട്ടികളും 146 
പെൺകുട്ടികളും പഠിക്കുന്ന ഈ വിദ്യാലയത്തിൽ 14 അധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും അടക്കം 15 ജീവനക്കാർ സേവനമനുഷ്ഠിച്ചുവരുന്നു ബഷീർ പൂങ്കാവനം ,എഴുത്തച്ഛൻ പഠനകേന്ദ്രം, ജൈവ വൈവിധ്യ ഉദ്യാനം ,ഔഷധ മനുഷ്യൻ ആകാശവാണി ഒറ്റക്കല്ലിൽ തീർത്ത മുത്തശ്ശി എന്നിവ വിദ്യാലയ അങ്കണം ആകർഷകമാക്കുന്നു 6 കെട്ടിടങ്ങളുള്ള വിദ്യാലയം 3 ഏക്കർ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.

Comments

Popular posts from this blog

ഏറ്റുകുടുക്ക വിദ്യാലയം വാർഷികാഘോഷവും പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും

ഏറ്റു കുടുക്ക എ യു പി സ്കൂളിൽ വിഷ വിമുക്ത പച്ചക്കറി വിളവെടുപ്പ് നടത്തി