പ്രവർത്തനങ്ങൾ

പഠനോത്സവ ഉദ്ഘാടന വേദിയിൽ പി.ടി.എ അംഗത്തിന് ചികിത്സാ സഹായവുമായി പ്രവാസി കൂട്ടായ്മയും, പൂർവ്വ വിദ്യാർത്ഥികളും



                    ഏറ്റു കുടുക്ക എ യു.പി.സ്കൂൾ പഠനോത്സവം പൊതു വിദ്യാലയങ്ങളുടെ മികവ് വിളിച്ചോതുന്ന വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ദേയമായി, വിദ്യാലയങ്ങൾ മികവിന്റേയും നൻമയുടേയും പ്രഭവകേന്ദ്രങ്ങളാണെന്ന് വിളിച്ചോതുന്ന   ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങളാണ് നടന്നു വന്നത്. ഉൽപ്പന്ന പ്രദർശനം നാടകീകരണം, ചരിത്ര സംഭവങ്ങളുടെ പുനരാവിഷ്കരണം ,ശാസ്ത്ര പരീക്ഷണങ്ങൾ, കാവ്യാ ലാപന സദസ്സ്, പുസ തകാസ്വാദന സദസ്സ്, ഗണിതം വിസ്മയം, ഹിന്ദി, ഉറുദു സംസ്കൃത നാടകീകരണം തുടങ്ങി കുട്ടികളുടെ മികവിർന്ന പ്രവർത്തനങ്ങൾ കൊണ്ട് പഠനോത്സവം ശ്രദ്ധേയമായി
പഠനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ടി.പി.നൂറുദ്ധീൻ ഉദ്ഘാടനം ചെയ്തു.വിദ്യാലയത്തിലെ ക്ലാസ് തല പ്രതിമാസ പത്രം ബി.പി.ഒ .പി .വി സുരേന്ദ്രൻ പ്രകാശനം ചെയ്തു.



വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും തയ്യാറാക്കിയ കയ്യെഴുത്ത് മാസികാ പ്രകാശനം സ്കൂൾ സൊസൈറ്റി ചെയർമാൻ പി.ശശിധരൻ പ്രകാശനം ചെയ്തു.ചടങ്ങിൽ അദ്ധ്യാപക രക്ഷാകർതൃ സമിതി അംഗം ശ്രീമതി വാസന്തിക്കുള്ള ചികിത്സാ സഹായമായി പുത്തൂർ പ്രവാസി കൂട്ടായ്മയും ആലപ്പടമ്പ് കാപ്പാടിച്ചാൽ സൗഹൃദകൂട്ടായ്മയും സ്വരൂപിച്ച ധനം വാസന്തിക്ക് കൈമാറി ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി.സുനിൽകുമാർ 'ഗ്രാമ പഞ്ചായത്ത് അംഗം എം.രാജൻ പണിക്കർ സ്കൂൾ മാനേജർ ടി.തമ്പാൻ മദർ പി.ടി.എ പ്രസിഡണ്ട് പി. നിഷ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ.പ്രസിഡണ്ട് കെ.പി.കമലാക്ഷൻ അദ്ധ്യക്ഷം വഹിച്ചു. ഹെഡ്മിസ്റ്റ്ര സ് പി.യശോദ ടീച്ചർ സ്വാഗതവും, എ.ഗോമതി ടീച്ചർ നന്ദിയും പറഞ്ഞു.


ശാസ്ത്രമേള 2018

യുപി വിഭാഗം സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾതല ശാസ്ത്രോത്സവവും  പ്രദർശനവും 5 /11/18 തിങ്കളാഴ്ച വിവിധ മത്സര ഇനങ്ങളോടെ നടത്തി. സീനിയർ അസിസ്റ്റൻറ് എ ഗോമതി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു .ബിന്ദു ടീച്ചർ അധ്യക്ഷതവഹിച്ചു .കെ രവീന്ദ്രൻ മാസ്റ്റർ ,ടിവി പ്രീത ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ, improvised experiment എന്നീ ഇനങ്ങളിലായിരുന്നു മത്സരം സംഘടിപ്പിച്ചത് .കുട്ടികളിലെ ശാസ്ത്രാഭിരുചി വിളിച്ചോതുന്ന തരത്തിലായിരുന്നു കുട്ടികൾ നിർമ്മിച്ച ഉപകരണങ്ങളും പരീക്ഷണങ്ങളും ലിഫ്റ്റുകളിലും കാർ പാർക്കിങ്ങിലും എളുപ്പത്തിൽ വണ്ടി എത്തിക്കുന്ന ഹൈഡ്രോളിക് ലിഫ്റ്റ്, സൗരോർജ്ജത്തിൽ ഓടുന്ന വാഹനം ഓട്ടോമാറ്റിക് കാർ പാർക്കിംഗ് ഉരുള കിഴങ്ങിൽ നിന്ന് വൈദ്യുത സെൽ ഇടുക്കി ഡാം തുടങ്ങിയവ വളരെ ശ്രദ്ധയാകർഷിച്ചു ഒന്നുമുതൽ ഏഴുവരെയുള്ള കുട്ടികൾക്ക് പ്രദർശനം കാണാനുള്ള അവസരവും നൽകി.


രാമായണ പാരായണ മത്സരം ശ്രദ്ധേയമായി

ഏറ്റുകുടുക്ക എ യു പി സ്കൂളിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി സംസ്കൃത ഭാഷാ സമിതിയുടെ നേതൃത്വത്തിൽ യു പി ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് രാമായണ പാരായണ മത്സരവും രാമായണം പ്രശ്നോത്തരി യും  സംഘടിപ്പിച്ചു.
ഏറ്റുകുടുക്ക എ യു പി സ്കൂളിൽ രാമായണ പാരായണ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ അധ്യാപകരോടൊപ്പം



രാമായണ പാരായണ മത്സരത്തിൽ ഗൗരിക പി ഒന്നാം സ്ഥാനവും ഹൃദ്യ കെ രണ്ടാം സ്ഥാനവും ഐശ്വര്യ രാജ് വി ടി മൂന്നാം സ്ഥാനവും നേടി

രാമായണ പ്രശ്നോത്തരി മത്സരത്തിൽ യു പി വിഭാഗത്തിൽ ഗൗരിക പി, അവർണ്ണിക എൽ പി വിഭാഗത്തിൽ കൃഷ്ണകിരൺ ,അദ്വൈത് രാജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.


ചടങ്ങിന് സംസ്കൃത അധ്യാപകൻ എം.പ്രസാദ്, അധ്യാപകരായ കെ. രവീന്ദ്രൻ, സി.കെ രമേശൻ, എൻ ഭരത് കുമാർ, എസ് പി ഹരികൃഷ്ണൻ, പി ഗംഗാധരൻ എന്നിവർ നേതൃത്വം നല്കി



ഹിരോഷിമാ ദിനത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി
ഹിരോഷിമ ദിനത്തിൽ ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ് നടത്തിയ യുദ്ധവിരുദ്ധ റാലി


ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ റാലി നടത്തി യുദ്ധം നാടിന്നാപത്ത് ,നമുക്ക് വേണ്ടത് സമാധാനം തുടങ്ങിയ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളേന്തി 250 ഓളം കുട്ടികൾ റാലിയിൽ പങ്കെടുത്തു. സ്കൂൾ അസംബ്ലി ചേർന്ന്  കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.പ്രധാനാധ്യാപിക പി യശോദ, പി ടി എ പ്രസിഡന്റ് കെ. പി കമലാക്ഷൻ, സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ എൻ ഭരത് കുമാർ,  അധ്യാപകർ തുടങ്ങിയവർ നേതൃത്വം നല്കി.


 ഷീപാഡ് പദ്ധതി ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും 


കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡണ്ട്  കെ.ഉഷ ഡോ: മംഗളയെ ആദരിക്കുകയും ഷീപാഡിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ഡോ: മംഗളയുടെ നേതൃത്യത്തിൽ പെൺകുട്ടികൾക്ക് ബോധവൽക്കരണ ക്ലാസും നടന്നു .









2018-19 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ഇ.അനീഷ് സ്കൂൾ മാനേജർ ശ്രീ.ടി തമ്പാന് നൽകിക്കൊണ്ട് പ്രകാശന കർമ്മം  നിർവ്വഹിക്കുന്നു. 


2018 ഫെബ്രുവരി 1 ന് നടന്ന രക്ഷാകർതൃ  ബോധവൽക്കരണ ക്ലാസ്

ജൈവ വൈവിധ്യ പാർക്ക് കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീമതി പി.ഉഷ ഉദ്ഘാടനം ചെയ്യുന്നു.

ഏറ്റുകുടുക്ക എ യൂ പി സ്കൂൾ ജൈവ വൈവിധ്യ പാർക്ക് കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീമതി പി.ഉഷ ഉദ്ഘാടനം ചെയ്തു.ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം യുവസാഹിത്യകാരൻ ശ്രീ അജേഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡണ്ട് എം.വി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.പി.ശശിധരൻ, കെ.വിജയൻ മാസ്റ്റർ ,കെ നന്ദ കുമാർ ബി.ശോഭന, സി.കെ.രമേശൻ,എ ഗോമതി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പി.യശോദ സ്വാഗതവും എൻ ഭരത്കുമാർ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

ഏറ്റുകുടുക്ക വിദ്യാലയം വാർഷികാഘോഷവും പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും

ഏറ്റു കുടുക്ക എ യു പി സ്കൂളിൽ വിഷ വിമുക്ത പച്ചക്കറി വിളവെടുപ്പ് നടത്തി