സീഡ് പ്രവർത്തനങ്ങൾ


നാടിനെ തൊട്ടുണർത്തി വിഷവിമുക്ത പച്ചക്കറി വിളവെടുപ്പ്


ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പറമ്പിൽ 60 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത വിഷ വിമുക്ത ശീലകാല പച്ചക്കറിയുടെ വിളവെടുപ്പ് നടന്നു.പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. 

ഏറ്റുകുടുക്ക എ യു പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിളയിച്ചെടുത്ത ശീതകാല പച്ചക്കറിയുടെ വിളവെടുപ്പ് ഉദ്ഘാടനം പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം സദാനന്ദൻ നിർവ്വഹിക്കുന്നു




പാവയ്ക്ക ,പടവലം, പയർ, തക്കാളി, പച്ചമുളക് ,വഴുതിന, കുമ്പളം, വെള്ളരി തുടങ്ങിയവയാണ് കൃഷി ചെയ്തത്. തികച്ചും ജൈവവളമുപയോഗിച്ചാണ് കൃഷി. തുടർന്ന് നടന്ന ചടങ്ങിൽ സീഡ് കോർഡിനേറ്റർ കെ.രവീന്ദ്രൻ സ്വാഗതം പറഞ്ഞു.പ്രധാനാധ്യാപിക പി. യശോദ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ സീഡ് പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് തന്നെ മാതൃകാപരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം സദാനന്ദൻ അഭിപ്രായപ്പെട്ടു.ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ജിജി സ്കൂളിലേക്ക് പ്രിന്റററും സ്കാനറും സംഭാവന ചെയ്തു. ഏറ്റുകുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി ചെയർമാൻ പി.ശശിധരൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി. സുനിൽ കുമാർ ,മാനേജർ ടി.തമ്പാൻ, പി ടി എ പ്രസിഡന്റ് കെ.പി. കമലാക്ഷൻ, മദർ പിടിഎ പ്രസിഡന്റ് നിഷ.കെ, സീഡ് കോർഡിനേറ്റർ ബിജിഷ ബാലകൃഷ്ണൻ, ശ്യാമള ,അധ്യാപകരായ എ.ഗോമതി, സി.കെ. രമേശൻ, എൻ ഭരത് കുമാർ എന്നിവർ സംസാരിച്ചു.



പാചക കീർത്തി പുരസ്കാരം നല്കി ആദരിച്ചു.


ശിശുദിനത്തിൽ ഏറ്റു കുടുക്ക എ യു പി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ പാചക തൊഴിലാളി എ ശ്യാമളയെ പാചക കീർത്തി പുരസ്കാരം നല്കി ആദരിച്ചു.18 വർഷങ്ങളായി സ്കൂളിലെ പാചക തൊഴിലാളിയായി പ്രവർത്തിച്ചു വരുന്നു .ഏറ്റു കുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി കെ. സുകുമാരൻ മാസ്റ്ററിൽ നിന്നും ആദരം ഏറ്റുവാങ്ങി 5000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.പ്രധാനാധ്യാപിക പി യശോദ പൊന്നാട അണിയിച്ചു. പിടിഎ പ്രസിഡന്റ് കെ.പി കമലാക്ഷൻ, സീഡ് കോഡിനേറ്റർ കെ രവീന്ദ്രൻ, കൺവീനർ ഋതുനന്ദ.എസ്സ്,സ്റ്റാഫ് സെക്രട്ടറി എൻ ഭരത് കുമാർ എന്നിവർ സംസാരിച്ചു.


ഏറ്റുകുടുക്ക എ യു പി സ്കൂളിൽ വിഷ വിമുക്ത പച്ചക്കറി വിളവെടുപ്പ് നടത്തി


ഏറ്റു കുടുക്ക സ്കൂൾ പറമ്പിൽ 50 സെന്റ് സ്ഥലത്ത് സീഡ് ക്ലബ്ബിന്റ നേതൃത്വത്തിൽ നടത്തിയ വർഷകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടന്നു. വിളവെടുപ്പിന്റെ ഉദ്ഘാടനം മാത്തിൽ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് രജനി എം. വി. യും, വാർഡ് മെമ്പർ എം രാജൻ പിണിക്കറും ചേർന്ന് നിർവ്വഹിച്ചു. കക്കിരി, വഴുതിന, മത്തൻ, വെള്ളരി, കുമ്പളം എന്നിവയാണ് കൃഷി ചെയ്തത്
ഏറ്റു കുടുക്ക എ യു പി സ്കൂളിൽ വർഷകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മാത്തിൽ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് എം വി രജനിയും വാർഡ് മെമ്പർ എം. രാജൻ പണിക്കറും ചേർന്ന് നിർവ്വഹിക്കുന്നു


അമിതമായ രാസവള പ്രയോഗം രാസ കീടനാശിനി പ്രയോഗം ഇവ മൂലം നശിച്ചു കൊണ്ടിരിക്കുന്ന മണ്ണിന് പുതുജീവൻ നൽകാനും ആരോഗ്യ സംരക്ഷണത്തെ മുന്നിൽ കണ്ടു കൊണ്ടും കഴിഞ്ഞ നാലു വർഷങ്ങളായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ചെയ്തുവരുന്നുണ്ട്


പ്രധാനാധ്യാപിക പി. യശോദ, മദർ പിടി എ പ്രസിഡന്റ്‌ നിഷ ,സീഡ് കോർഡിനേറ്റർ കെ.രവീന്ദ്രൻ, കൺവീനർ ഋതുനന്ദ എസ് ,ബിന്ദു സി, സി കെ രമേശൻ, എൻ ഭരത് കുമാർ ,കെ.സ്വപ്ന ,എസ് പി ഹരികൃഷ്ണൻ, എം. പ്രസാദ് ,കെ.വി സീനാമോൾ എന്നിവർ നേതൃത്വം നല്കി.





നാട്ടുമാവിൻ തൈകൾനട്ട് നാട്ടുകഥയുടെ സുൽത്താന് പ്രണാമം

ഏറ്റു കുടുക്ക എ യു പി സ്കൂളിൽ സീഡ് ക്ലബ്ബ് മലയാള ഭാഷാ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബഷീർ ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ബഷീർ സ്മൃതി മണ്ഡപത്തിൽ പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീറും അധ്യാപകരും കുട്ടികളും ചേർന്ന് പുഷ്പാച്ചർച്ചന നടത്തി.
ഏറ്റുകുടുക്ക എ യു പി സ്കൂൾ അങ്കണത്തിലെ ബഷീർ സ്മൃതി മണ്ഡപത്തിൽ പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി എം സദാനന്ദനും കുട്ടികളും അധ്യാപകരും ചേർന്ന് പുഷ്പാർച്ചന നടത്തുന്നു

 ബഷീർ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും പുസ്തകാ സ്വാദന കുറിപ്പിന്റെ പ്രകാശനവും പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എം സദാനന്ദൻ നിർവ്വഹിച്ചു. മാടായി ഉപജില്ലാ ബി .പി .ഒ രാജേഷ് കടന്നപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി.പ്രധാനാധ്യാപിക പി. യശോദ അദ്ധ്യക്ഷം വഹിച്ചു. സീഡ് കോഡിനേറ്റർ കെ.രവീന്ദ്രൻ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ എം.രാജൻ പണിക്കർ ,ഏറ്റു കുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി കെ.സുകുമാരൻ മാസ്റ്റർ, ഡയറക്ടർ പി.വി ബാലൻ ,അധ്യാപകരായ എ.ഗോമതി, സി.കെ രമേശൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സീഡ് കൺവീനർ ഋതുനന്ദ.എസ്സ് നന്ദി പറഞ്ഞു. തുടർന്ന് സ്കൂൾ പറമ്പിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 50 നാട്ടുമാവിൻ തൈകൾ നട്ട് നാട്ടുകഥയുടെ സുൽത്താന് പ്രണാമം അർപ്പിച്ചു. 



പകർച്ചപ്പനിക്കെതിരെ ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സീഡ് ക്ലബ്ബ്


ഏറ്റുകടുക്ക എ യു പി സ്കൂൾ സീഡ് ക്ലബ്ബ് കണ്ണൂർ ജില്ലാ ഹോമിയോപ്പതി വകുപ്പ് കാങ്കോൽ ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത് ,ഏറ്റു കുടുക്ക ആയുഷ് പി.എച്ച്.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പകർച്ചപ്പനിക്കെതിരെ പ്രതിരോധ മരുന്നുവിതരണവും ബോധവത്കരണവും നടന്നു.കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പരിധിയിൽപ്പെടുന്ന മഞ്ചപ്പറമ്പ് ,കുണ്ട്യത്തിട്, ആലപ്പടമ്പനോർത്ത് ,കുണ്ടോൾ, കാനം, കരിയാപ്പ്, ഏറ്റു കുടുക്ക എന്നീ പ്രദേശങ്ങളിൽ ഡങ്കിപ്പനികൾപ്പെടെയുള്ള പകർച്ചപ്പനി പടർന്നു പിടിക്കുകയാണ്. മരണത്തിനു വരെ കാരണമാകുന്ന പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി സ്കൂളിലെ സീഡ് ക്ലബ്ബ് മുന്നിട്ടിരങ്ങിയിരിക്കുകയാണ്
പ്രതിരോധ മരുന്നിന്റെ വിതരണോത്ഘാടനം കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.ഉഷ നിർവ്വഹിക്കുന്നു.

   പ്രതിരോധ മരുന്നിന്റെ വിതരണോത്ഘാടനം കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.ഉഷ നിർവ്വഹിച്ചു. ഡോ: സുബി മോൾ കെ.ബി GHD എരമം കുറ്റൂർ ബോധവത്കരണ ക്ലാസ്സ് നടത്തി.പ്രധാനാധ്യാപിക പി.യശോദ, ഡോ: സുശീല. എൻ, വാർഡ് മെമ്പർ എം.രാജൻ പണിക്കർ ,സീഡ് കോഡിനേറ്റർ കെ.രവീന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി എൻ.ഭരത് കുമാർ എന്നിവർ സംസാരിച്ചു.







ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സീഡ് കുട്ടികൾ ലോക മരുവത്ക്കരണ വിരുദ്ധ ദിനം ആചരിച്ചു



വരൾച്ചയെയും മരു വത്ക്കരണത്തെയും പ്രതിരോധിക്കുവാനും അതെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഏറ്റു കുടുക്ക എ യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മരുവത്ക്കരണ വിരുദ്ധ ദിനം ആചരിച്ചു. 
ലോകമരുവത്ക്കരണ വിരുദ്ധ ദിനത്തിൽ ഏറ്റു കുടുക്ക എ യു പി സ്കൂളിലെ സീഡ് കുട്ടികൾ ചെങ്കൽ ഖനനം ചെയത സ്ഥലത്ത് വൃക്ഷത്തെ നടുന്നു.


സ്കൂളിന് തൊട്ടടുത്ത  ചെങ്കൽ ഖനന പ്രദേശത്ത് വൃക്ഷതൈകൾ നട്ടു കൊണ്ടാണ് കുട്ടികൾ പ്രതികരിച്ചത്. ഭൂമിയെ സംരക്ഷിക്കുക,മണ്ണ് പുനസ്ഥാപിക്കുക, സമൂഹത്തെ പങ്കാളികളാക്കുക  എന്ന ഈ ദിവസത്തിന്റെ മുദ്രാവാക്യം കുട്ടികൾ ഏറ്റുചൊല്ലിക്കൊണ്ടാണ് വൃക്ഷതൈ നട്ടത്. സീഡ് കോഡിനേറ്റർ കെ.രവീന്ദ്രൻ, കൺവീനർ കുമാരി ഋതുനന്ദ.എസ്സ് ,അധ്യാപകരായ എസ്.പി.ഹരികൃഷ്ണൻ, എം.പ്രസാദ്, ഇ.ഐ രാജേഷ് എന്നിവർ നേതൃത്വം നല്കി






ലോക പരിസ്ഥിതി ദിനത്തിൽ സീഡ് ക്ലബിന്റെ ഉദ്ഘാടനം നടന്നു



ഏറ്റുകുടുക്ക എ യു പി സ്കൂളിലെ  2018-19 വർഷത്തെ സീഡ് ക്ലബ്ബിന്റ ഉദ്ഘാടനം പരിസ്ഥിതി ദിനത്തിൽ നടന്നു. സ്കൂളിലെ ആദ്യകാല പഠിതാവും കർഷകനുമായ കീനേരി നാരായണൻ സ്കൂൾ അങ്കണത്തിൽ ലക്ഷമി തരു വൃക്ഷതൈ നട്ടു കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.തുടർന്ന് 50 ഓളം വൃക്ഷ തൈകൾ സ്കൂൾ പരിസരത്തും മറ്റുമായി നട്ടു. ആയതിന്റെ സംരക്ഷണവും ഉറപ്പു വരുത്തി. 


പരിസ്ഥിതി ദിനത്തിൽ ഏറ്റു കുടുക്ക എ.യു.പി സ്കൂൾ അങ്കണത്തിൽ സ്കൂളിലെ ആദ്യകാല പഠിതാവും കർഷകനുമായ കീനേരി നാരായണൻ ലക്ഷമി തരു വൃക്ഷതൈ നടുന്നു.


പി.ടി.എ പ്രസിഡന്റ് എം.വി.സുനിൽകുമാർ ,വാർഡ് മെമ്പർ രാജൻ പണിക്കർ, മാനേജർ ടി.തമ്പാൻ, ഏറ്റു കുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി ഡയരക്ടർ ടി.വിജയൻ, പ്രധാനാധ്യാപിക പി.യശേദ, സീഡ് കോഡിനേറ്റർ കെ.രവീന്ദ്രൻ ,സീഡ് കൺവീനർ ഋതുനന്ദ .എസ്സ്, സ്റ്റാഫ് സെക്രട്ടറി എൻ.ഭരത് കുമാർ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.പരിസ്ഥിതി ക്വസ്, കുട്ടികൾ ഉണ്ടാക്കിയ പതിപ്പ് പ്രകാശനം, പരിസ്ഥിതി കവിതാ രചന തുടങ്ങിയവ നടത്തുകയുണ്ടായി







പ്രവേശനത്തിന്റെ ഉത്സവം
പാടത്തിൽ നിന്ന് പാഠത്തിലേക്ക്


സ്കൂൾ പ്രവേശനോത്സവത്തിന് വ്യത്യസ്തമായ പ്രവർത്തനമൊരുക്കിയാണ്  ഏറ്റു കുടുക്ക എ യു പി സ്കൂളിലെ സീഡ് കുട്ടികൾ നവാഗതരെ വരവേറ്റത്.ആദ്യാക്ഷരത്തിന്റെ ഹരിശ്രീ പരിസ്ഥിതി സംരക്ഷണത്തിന്റെയും കാർഷിക വൃത്തിയുടെയും ഹരിശ്രീയാക്കി മാറ്റുകയായിരുന്നു സീഡ് കുട്ടികളുടെ നേതൃത്വത്തിലുള്ള സംഘം. നവാഗതരെ ആദ്യാക്ഷരത്തിന്റെ മാധുര്യം പരിചയപ്പെടുത്തുന്നതിനോടൊപ്പം കാർഷിക വൃത്തിയുടെ മഹത്വം പരിചയപ്പെടുത്തുന്നതിനു കൂടി അവർ ഉപയോഗപ്പെടുത്തി.
     സ്കൂൾ പറമ്പിലെ പച്ചക്കറി കൃഷിയിടത്തിലേക്ക് ആഹ്ലാദാരവങ്ങളോടെ നടക്കുമ്പോൾ പുതുമണ്ണിന്റെ ഗന്ധവും പുതിയ കൂട്ടുകാരുടെ കളി ചിരികളും നവാഗതർക്ക് കൂട്ടായി. സ്കൂൾ പറമ്പിലെ പച്ചക്കറി കൃഷി ചെയ്യാനൊരുക്കിയ 40 സെന്റ് സ്ഥലത്ത് അവർ വിത്ത് നട്ടു.

ഏറ്റുകുടുക്ക എ യു പി സ്കൂളിൽ വർഷകാല പച്ചക്കറി കൃഷിക്കായി ഒരുക്കിയ സ്ഥലത്ത് നവാഗതരായ കുട്ടികൾ വിത്ത് നടുന്നു.



      കാഴ്ച കാണാനും ഉപദേശം പകരാനും പ്രദേശത്തെ കർഷകർക്കൊപ്പം രക്ഷിതാക്കളും ഉണ്ടായിരുന്നു. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം ബാലകേശവൻ  വാർഡ് മെമ്പർ രാജൻ പണിക്കർ, പി.ടി.എ പ്രസിഡന്റ് എം.വി സുനിൽ കുമാർ, പ്രഥമാധ്യാപിക പി.യശോദ, സീഡ് കോർഡിനേറ്റർ കെ.രവീന്ദ്രൻ, മാനേജർ ടി.തമ്പാൻ ഏറ്റുകുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി ഡയറക്ടർമാരായ പി.വി ബാലൻ, ടി.വിജയൻ, കേളോത്ത് നാരായണൻ, മദർ പി.ടി.എ പ്രസിഡന്റ് ശോഭന പി ടി എ കമ്മിറ്റി അംഗങ്ങളായ കെ.പി കമലാക്ഷൻ, ശ്രീനിവാസൻ, സുമേഷ്, സ്റ്റാഫ് സെക്രട്ടറി എൻ
.ഭരത് കുമാർ, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നല്കി

Comments

Popular posts from this blog

ഏറ്റുകുടുക്ക വിദ്യാലയം വാർഷികാഘോഷവും പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും

ഏറ്റു കുടുക്ക എ യു പി സ്കൂളിൽ വിഷ വിമുക്ത പച്ചക്കറി വിളവെടുപ്പ് നടത്തി