ഏറ്റുകുടുക്ക വിദ്യാലയം വാർഷികാഘോഷവും പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും 30/3/2018 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിയ്ക്ക് ബഹുമാനപ്പെട്ട പയ്യന്നൂർ എം. എൽ. എ ശ്രീ സി. കൃഷ്ണൻ അവറുകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കാസർഗോഡ് എം. പി ശ്രീ പി .കരുണാകരൻ അവറുകൾ ഉദ്ഘാടനം നിർവ്വഹിക്കുന്നു. ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു..
ഏറ്റുകുടുക്കയിലെ ആദ്യകാല കർഷകൻ കീനേരി നാരായണനെ ഏറ്റു കുടുക്ക എ യു പി സ്കൂളിലെ സീഡ് കുട്ടികൾ ആദരിച്ചപ്പോൾ ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷക ദിനത്തിൽ പ്രദേശത്തെ ആദ്യ കാല കർഷകൻ കീനേരി നാരായണനെ വീട്ടിലെത്തി കുട്ടികൾ പൊന്നാടയണിയിച്ച് ആദരിച്ചു. സീഡ്കോർഡിനേറ്റർ കെ.രവീന്ദ്രൻ, കൺവീനർ ഹൃദ്യ. കെ, അധ്യാപകനായ എം പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നമ്മടെ സമ്പന്നമായ കാർഷിക സംസ്കൃതിയുടെ മഹത്വവും പെരുമയും അതോടൊപ്പം സുരക്ഷിത ഭക്ഷണത്തിന്റെ പ്രാധാന്യവും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.
Comments
Post a Comment