ഏറ്റു കുടുക്ക എ യു പി സ്കൂളിൽ വിഷ വിമുക്ത പച്ചക്കറി വിളവെടുപ്പ് നടത്തി

ഏറ്റു കുടുക്ക എ യു പി സ്കൂളിൽ വിഷ വിമുക്ത പച്ചക്കറി വിളവെടുപ്പ് നടത്തി


ഏറ്റു കുടുക്ക സ്കൂൾ പറമ്പിൽ 50 സെന്റ് സ്ഥലത്ത് സീഡ് ക്ലബ്ബിന്റ നേതൃത്വത്തിൽ നടത്തിയ വർഷകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടന്നു. വിളവെടുപ്പിന്റെ ഉദ്ഘാടനം മാത്തിൽ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് രജനി എം. വി. യും, വാർഡ് മെമ്പർ എം രാജൻ പിണിക്കറും ചേർന്ന് നിർവ്വഹിച്ചു. കക്കിരി, വഴുതിന, മത്തൻ, വെള്ളരി, കുമ്പളം എന്നിവയാണ് കൃഷി ചെയ്തത്
ഏറ്റു കുടുക്ക എ യു പി സ്കൂളിൽ വർഷകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മാത്തിൽ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് എം വി രജനിയും വാർഡ് മെമ്പർ എം. രാജൻ പണിക്കറും ചേർന്ന് നിർവ്വഹിക്കുന്നു


അമിതമായ രാസവള പ്രയോഗം രാസ കീടനാശിനി പ്രയോഗം ഇവ മൂലം നശിച്ചു കൊണ്ടിരിക്കുന്ന മണ്ണിന് പുതുജീവൻ നൽകാനും ആരോഗ്യ സംരക്ഷണത്തെ മുന്നിൽ കണ്ടു കൊണ്ടും കഴിഞ്ഞ നാലു വർഷങ്ങളായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ചെയ്തുവരുന്നുണ്ട്


പ്രധാനാധ്യാപിക പി. യശോദ, മദർ പിടി എ പ്രസിഡന്റ്‌ നിഷ ,സീഡ് കോർഡിനേറ്റർ കെ.രവീന്ദ്രൻ, കൺവീനർ ഋതുനന്ദ എസ് ,ബിന്ദു സി, സി കെ രമേശൻ, എൻ ഭരത് കുമാർ ,കെ.സ്വപ്ന ,എസ് പി ഹരികൃഷ്ണൻ, എം. പ്രസാദ് ,കെ.വി സീനാമോൾ എന്നിവർ നേതൃത്വം നല്കി.

Comments

Popular posts from this blog

ഏറ്റുകുടുക്ക വിദ്യാലയം വാർഷികാഘോഷവും പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും