നാടിനെ തൊട്ടുണർത്തി വിഷവിമുക്ത പച്ചക്കറി വിളവെടുപ്പ്

നാടിനെ തൊട്ടുണർത്തി വിഷവിമുക്ത പച്ചക്കറി വിളവെടുപ്പ്


ഏറ്റുകുടുക്ക എ യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പറമ്പിൽ 60 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത വിഷ വിമുക്ത ശീലകാല പച്ചക്കറിയുടെ വിളവെടുപ്പ് നടന്നു.പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. 

ഏറ്റുകുടുക്ക എ യു പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിളയിച്ചെടുത്ത ശീതകാല പച്ചക്കറിയുടെ വിളവെടുപ്പ് ഉദ്ഘാടനം പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം സദാനന്ദൻ നിർവ്വഹിക്കുന്നു




പാവയ്ക്ക ,പടവലം, പയർ, തക്കാളി, പച്ചമുളക് ,വഴുതിന, കുമ്പളം, വെള്ളരി തുടങ്ങിയവയാണ് കൃഷി ചെയ്തത്. തികച്ചും ജൈവവളമുപയോഗിച്ചാണ് കൃഷി. തുടർന്ന് നടന്ന ചടങ്ങിൽ സീഡ് കോർഡിനേറ്റർ കെ.രവീന്ദ്രൻ സ്വാഗതം പറഞ്ഞു.പ്രധാനാധ്യാപിക പി. യശോദ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ സീഡ് പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് തന്നെ മാതൃകാപരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം സദാനന്ദൻ അഭിപ്രായപ്പെട്ടു.ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ജിജി സ്കൂളിലേക്ക് പ്രിന്റററും സ്കാനറും സംഭാവന ചെയ്തു. ഏറ്റുകുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി ചെയർമാൻ പി.ശശിധരൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി. സുനിൽ കുമാർ ,മാനേജർ ടി.തമ്പാൻ, പി ടി എ പ്രസിഡന്റ് കെ.പി. കമലാക്ഷൻ, മദർ പിടിഎ പ്രസിഡന്റ് നിഷ.കെ, സീഡ് കോർഡിനേറ്റർ ബിജിഷ ബാലകൃഷ്ണൻ, ശ്യാമള ,അധ്യാപകരായ എ.ഗോമതി, സി.കെ. രമേശൻ, എൻ ഭരത് കുമാർ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

ഏറ്റുകുടുക്ക വിദ്യാലയം വാർഷികാഘോഷവും പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും

ഏറ്റു കുടുക്ക എ യു പി സ്കൂളിൽ വിഷ വിമുക്ത പച്ചക്കറി വിളവെടുപ്പ് നടത്തി