ഏറ്റുകുടുക്ക സ്ക്കൂളിൽ ഇംഗ്ലീഷ് ക്യാമ്പിന് തുടക്കമായി


ഏറ്റുകുടുക്ക എ യു പി സ്കൂളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2 ദിവസം നീണ്ടു നിൽക്കുന്ന ഇംഗ്ലീഷ് ക്യാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ അസംബ്ലിയിൽ വച്ച്  ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ രാജൻ പണിക്കർ നിർവ്വഹിച്ചു.പ്രധാനാധ്യാപിക ശ്രീമതി പി യശോദ അദ്ധ്യക്ഷത വഹിച്ചു.ബി ആർ.സി ട്രൈനർ ശ്രീ രമേശൻ മാസ്റ്റർ, ശ്രീമതി കെ. സ്വപ്ന, പി ടി എ പ്രസിഡന്റ് ശ്രീ കമലാക്ഷൻ എന്നിവർ സംസാരിച്ചു.
സ്കൂളിലെ അധ്യാപകരുടെയും രമേശൻ മാസ്റ്റർ, വിജയൻ മാസ്റ്റർ, സോമൻ മാസ്റ്റർ എന്നിവരുടെയും നേതൃത്വത്തിൽ ക്ലാസ്സുകൾ നടന്നു. വിവിധ കളി കളിലൂടെ ഇംഗ്ലീഷ് ഭാഷയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതായിരുന്നു ക്യാമ്പിന്റെ സവിശേഷത. ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും.

Comments

Popular posts from this blog

ഏറ്റുകുടുക്ക വിദ്യാലയം വാർഷികാഘോഷവും പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും

ഏറ്റു കുടുക്ക എ യു പി സ്കൂളിൽ വിഷ വിമുക്ത പച്ചക്കറി വിളവെടുപ്പ് നടത്തി